0%

Chapter Title : അന്നു പെയ്ത മഴയിൽ [Rolexx]

Author : Rolexx Read All Parts 479

പോകാം.
വിഷ്ണു:- അത് വല്ല കാര്യവും ഉണ്ടോ ?
ഞാൻ:- നമുക്ക് പോയി നോക്കാം.
വിഷ്ണു:- എന്നാ ഓകെ.

അങ്ങനെ ഞാൻ വിഷ്ണുവിനെ പറഞ്ഞു സമ്മതിപ്പിച്ചു. വിഷ്ണു എൻ്റെ ഉറ്റ സുഹൃത്തുക്കളിൽ ഒരാളാണെങ്കിലും എൻ്റെ ഈ പ്രണയത്തെക്കുറിച്ചൊന്നും അവന് അറിവില്ലായിരുന്നു.അത്രയും സ്വകാര്യം ആയിരുന്നു എൻ്റെ പ്രണയം.അങ്ങനെ ആ ദിവസം വന്നെത്തി.ഞാൻ നേരത്തെ തന്നെ എണീറ്റ് റെഡിയായി.ഇന്റർവ്യൂനു വേണ്ട രീതിയിൽ തന്നെ ഞാൻ ഡ്രെസ് ചെയ്തു.

അച്ഛനും അമ്മയും എൻഗേജ്മെന്റിനു പോവാൻ റെഡിയാവുന്നുണ്ടായിരുന്നു.അങ്ങനെ അവരോട് യാത്ര പറഞ്ഞ് ഞാൻ വണ്ടിയെടുത്ത് ഇറങ്ങി.ഇടക്ക് വഴിയിൽ നിന്നു വിഷ്ണുവും എൻ്റെ ഒപ്പം കേറി. അങ്ങനെ ഞങ്ങൾ കുറച്ച് ദൂരം യാത്ര ചെയ്ത് കോളേജിൽ എത്തി.അവിടെയാണേൽ നിന്ന് തിരിയാൻ ഉള്ള സ്ഥലമില്ല. അത്രയധികം പിള്ളേർ ഉണ്ടായിരുന്നു.

ഞങ്ങൾ ഫോം വാങ്ങിക്കാൻ വേണ്ടി ക്യൂവിൽ നിന്നു.കുറച് നേരത്തെ പരിശ്രമത്തിനു ശേഷം ഞങ്ങൾക്ക് ഫോം കിട്ടി.ഞങ്ങൾ അത് പൂരിപ്പിച്ചു.ഒരാൾക്ക് മൂന്ന് കമ്പനികളുടെ ഇന്റർവ്യൂവിൽ പങ്കെടുക്കാം.ഞങൾ പൂരിപ്പിച്ച ഫോമുമായി യോജിച്ച രീതിയിൽ ഉള്ള മൂന്ന് കമ്പനികളുടെ ഇന്റർവ്യൂവിൽ ഞങ്ങൾ പങ്കെടുത്തു.വലിയ പേരുകേട്ട കമ്പനികൾ ഒന്നും അല്ലാത്തത് കാരണം ഇന്റർവ്യൂവിൽ അധികം ഒന്നും ഞങ്ങളോട് ചോദിച്ചില്ല.അങ്ങനെ ഏകദേശം ഉച്ച നേരമായി ഞങ്ങൾ അവിടെ കഴിഞ്ഞിറങ്ങിയപ്പോൾ.

ഞാൻ:- എടാ നമുക്ക് ഭഷണം കഴിക്കാൻ ഹോട്ടലിൽ കയറിയാലോ ?
വിഷ്ണു:- വേണ്ടടാ..എന്റെ വീട് ഇവിടെ അടുത്ത് അല്ലെ.നമുക്ക് അവിടെ നിന്ന് കഴിക്കാം..
ഞാൻ:- എന്നാ ശരി..

അങ്ങനെ ഞങ്ങൾ വിഷ്ണുവിന്റെ വീട്ടിലേക്ക് വണ്ടിയെടുത്തു.കോളേജിൽ നിന്നും കുറച് ദൂരം യാത്ര ചെയ്തപ്പോൾ തന്നെ വിഷ്ണുവിന്റെ വീടെത്തി.വീട്ടിൽ ആരും ഇല്ലായിരുന്നു.ഞങൾ അടുക്കളയിൽ ചെന്ന് അവിടെ

💬 Comments

View all comments