0%

Chapter Title : അന്നു പെയ്ത മഴയിൽ [Rolexx]

Author : Rolexx Read All Parts 481

ഉണ്ടായിരുന്ന മുട്ടയൊക്കെ പൊരിച്ച് പിന്നെ സാമ്പാറും ചമ്മന്തിയും ഒക്കെ കൂട്ടി ഊണു കഴിച്ചു.ഊണിനു ശേഷം കുറച് നേരം ഞങൾ അവിടെ സംസാരിച്ചിരുന്നു.

അതിനു ശേഷം ഞാൻ വിഷ്ണുവിനോട് യാത്ര പറഞ്ഞ് ഇറങ്ങി.വീട്ടിൽ എത്തിയ ഞാൻ അമ്മയോട് എൻഗേജുമെന്റിനെ പറ്റി കൂടുതൽ ഒന്നും ചോദിച്ചില്ല.അമ്മയും കൂടുതൽ ഒന്നും പറഞ്ഞില്ല.അങ്ങനെ ദിവസങ്ങൾ ഓരോന്നായി ഞാൻ എണ്ണി തീർത്തു.അങ്ങനെ മറ്റൊരു വിഷു കാലമെത്തി.എന്നും സന്തോഷത്തോടെ വരവേറ്റിയിരുന്ന എന്നിലേക്ക് അതാ സങ്കടം നിറഞ്ഞ ഒരു വിഷു.ഞാൻ മനസ്സില്ലാമനസ്സോടെ ആഘോഷങ്ങളിൽ പങ്കു ചേർന്നു.ദിവസങ്ങൾ കടന്നുപോയി.

ഒരു ദിവസം ഞാൻ ഉമ്മറത്തിരിക്കുമ്പോൾ പോസ്റ്റ് മാൻ അതാ ഒരു ലെറ്ററുമായി വരുന്നു.ഞാൻ അത് വാങ്ങിച്ചു നോക്കി.ലെറ്റർ എൻ്റെ പേരിലായിരുന്നു.തുറന്ന് നോക്കിയപ്പോൾ അതാ ജോയിനിങ്ങ് ലെറ്റർ.ഞാൻ പങ്കെടുത്ത ഇന്റവ്യൂവിലെ ഒരു കമ്പനിയിൽ നിന്നും അയച്ചതായിരുന്നു അത്.ഞാൻ കൊടുത്തത് ടെക്നീഷ്യൻ ജോബിനായിരുന്നെങ്കിലും എന്നെ വിളിച്ചത് സെയ്ൽസ് ജോബിനു വേണ്ടിയായിരുന്നു.

സെയ്ൽസ് ജോബിൽ വലിയ താൽപര്യമില്ലെങ്കിലും അപ്പോഴത്തെ അവസ്ഥയിൽ പോയി നോക്കാം എന്ന് ഞാൻ ചിന്തിച്ചു.അപ്പോൾ തന്നെ വിഷ്ണുവിനെ വിളിച്ചു.വിഷ്ണുവിനും വന്നിരുന്നു ഒരു ലെറ്റർ.അവനും താൽപര്യമില്ലാത്തതിനാൽ അത് വലിയ കാര്യമായി എടുത്തില്ല.അതുകൊണ്ട് അവൻ എന്നെ വിളിച്ചിരുന്നില്ല.

അങ്ങനെ എൻ്റെ നിർബന്ധ പ്രകാരം ഞങൾ പോയി നോക്കാൻ തീരുമാനിച്ചു.പിറ്റേ ദിവസം പോകാൻ ആയിരുന്നു തീരുമാനം.ഞാൻ വണ്ടി എടുത്ത് കാലത്ത് തന്നെ പുറപ്പെട്ടു.വിഷ്ണു അവിടെക്ക് എത്താം എന്ന് പറഞ്ഞിരുന്നു.വിഷ്ണു കറക്ട് സമയത്ത് തന്നെ ടൗണിൽ വന്നു നിൽക്കുന്നുണ്ടായിരുന്നു. ഞാൻ വിഷ്ണുവിനെ സ്റ്റോപിൽ നിന്നും പിക്ക് ചെയ്തു.അങ്ങനെ ഒരുമിച്ച് ലെറ്റർ നോക്കി അതിലെ അഡ്രസ്സ് ഉള്ള സ്ഥലത്തേക്ക് വണ്ടി എടുത്തു.അക്വാകിങ്ങ് എന്നായിരുന്നു കമ്പനിയുടെ പേര്.കുറച്ച് ദൂരം

💬 Comments

View all comments