Chapter Title : അന്നു പെയ്ത മഴയിൽ [Rolexx]
വാട്ടർ പ്യൂരിഫൈർ ആയിരുന്നു പ്രൊഡക്ട് . റെസിഡൻഷ്യൽ ഏരിയകളിലൊ അപ്പാർട്ട്മെന്റ്സിലൊ ഫ്ലാറ്റുകളിലൊ കയറി പ്യൂരിഫൈർ സെയിൽ ചെയ്യുന്നതായിരുന്നു ഞങ്ങളുടെ ജോലി.
പക്ഷെ സാധാരണ സെയിൽസ് ജോബിൽ നിന്നും കുറച്ച് ഡിഫറന്റ് ഉണ്ടായിരുന്നു ഇവിടെ.കാലത്ത് 15-20 വീടുകളിൽ കയറി ഒരു 8-10 അപ്പോയ്മെന്റ് എടുക്കുകയും പിന്നീട് വീട്ടുകാരുടെ സൗകര്യമുള്ള സമയങ്ങളിൽ ചെന്ന് ഡെമൊ കാണിച്ച് സെയിൽ ചെയ്യുന്നതുമായിരുന്നു ജോലി.ഒരു പ്രൊഫഷണിലിസം ഉള്ള രീതിയിൽ ആയിരുന്നു ജോബ് .ഞങ്ങൾ പുതിയ എംപ്ലോയീസ് ആയത് കൊണ്ട് പിന്നീട് ഡെമോക്ക് പോകുമ്പോൾ ടീം ലീഡേർസ് ആയിരുന്നു കൂടെ വന്നിരുന്നത്.
വേണമെങ്കിൽ നമുക്ക് തന്നെ സെയിൽ ആക്കുകയും ചെയ്യാം. അങ്ങനെ ഞങ്ങളുടെ ആദ്യ ദിവസം എത്തി.ഞാനും വിഷ്ണുവും ഒരുമിച്ച് ഓഫീസിൽ 9.30മണിക്ക് മുമ്പേ എത്തി.7.30 ആയിരുന്നു കാലത്തെ സമയം എങ്കിലും ആദ്യ 3 ദിവസം ഞങ്ങൾക്ക് ഫീൽഡ് വർക്കിനെ ക്കുറിച്ച് ക്ലാസ്സ് പറഞ്ഞിരുന്നു. ഓഫീസിനു മുൻപിൽ കുറെ എംപ്ലോയീസ് വന്നിരുന്നു. പെൺകുട്ടികളും ആൺകുട്ടികളും ഉണ്ടായിരുന്നു അതിൽ.
ക്ലാസ്സ് ഉള്ളതിനാൽ എല്ലാവരെയും പരിചയപ്പെടാൻ കഴിഞ്ഞില്ല.ഞങ്ങൾ മാത്രമായിരുന്നില്ല പുതിയതായി ജോയിൻ ചെയ്തത്.വേറെയും 1-2 പേർ ഉണ്ടായിരുന്നു.ഞങ്ങൾ അവരെ പരിചയപ്പെട്ടു.ഒരാൾ സനൽ, മറ്റെയാൾ ടോണി.അങ്ങനെ ഞങ്ങൾ സാജൻ സാറിന്റെ ക്ലാസ്സ് ഒക്കെ കേട്ട് ബോറടിച്ചിരിക്കുമ്പോൾ ആണ് ഞങ്ങളുടെ റൂമിലേക്ക് ഒരു പെൺകുട്ടി കയറി വന്നത്.
അവൾ:ബോസ് (അവിടെയെല്ലാവരും സീനിയേഴ്സിനെയും ടീം ലീഡേഴ്സിനെയും ബോസ് എന്നായിരുന്നു വിളിച്ചിരുന്നത്.)
സാജൻ സർ : ആ നിമിഷ വരൂ.
അവൾ:ബോസേ ട്രീറ്റ് ചെയ്യണമെന്ന് പറഞ്ഞിരുന്നില്ലേ.... ( അവളുടെ കയ്യിൽ ഒരു കവർ നിറയെ ലഡ്ഡു ഉണ്ടായിരുന്നു.)
സാജൻ സർ:ഓ... താങ്ക്സ്....... ദേ ഇവർക്കും
💬 Comments
View all comments