0%

Chapter Title : അന്നൊരുനാൾ നിനച്ചിരിക്കാതെ [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 5.1K

ശീലമില്ല .ആ ..നീ ചെറുപ്പമല്ലേ ..ഇതാ നല്ലത്..ആ കഴിക്കാൻ എന്താ വേണ്ടത് ? ""'

"'ചേട്ടാ ...എന്റെ കയ്യീ കാശധികമില്ല "' റോണിക്ക് നേരിയ ഭയമുണ്ടായിരുന്നു . ആദ്യം കാണുന്ന ഒരാൾ , പെട്ടന്ന് കമ്പനിയാകുക . വെള്ളമടിക്കാൻ വിളിക്കുക . ഇയാളേത് തരക്കാരാണെന്നറിയില്ലല്ലോ

"'ഓ അതിനെന്നാ ... ഫുൾ ചിലവിന്റെ വകയാ ""' വെയിറ്റർക്ക് ഫുഡ് ഓർഡർ ചെയ്തിട്ട് ദേവൻ മൂന്നാമത്തെയും ഗ്ലാസിൽ ഒഴിച്ചു .

"''ഞങ്ങള് കാഞ്ഞിരപ്പള്ളിക്കാരായിരുന്നു . കല്യാണം കഴിച്ചത് പട്ടാമ്പീന്ന് . പത്തിരുപത് വർഷമായി പട്ടാമ്പിയിലാ . അവളൊറ്റ മോളായത് കൊണ്ട് ഞാൻ അങ്ങോട്ട് മാറി .റോണീടെ വീട്ടിലാരൊക്കെയുണ്ട് "'

"'ഞാനും മമ്മയും . ""'

"' അച്ഛൻ ?''''

"' ഡാഡി എനിക്ക് അഞ്ചു വയസായപ്പോൾ മരിച്ചു ""

"' റോണിയൊറ്റയാളാണോ ? മമ്മ എന്ത് ചെയ്യുവാ '?'''

"" അതെ ..ഞാൻ ഒറ്റ മോനാ ... മമ്മ ടീച്ചറാ "'

"'അഹ് ..മതി മതി ..നല്ല സ്ട്രിക്റ്റിലായിരിക്കും വളർത്തീത് അല്ലെ ... അപ്പൊ കഴിക്കാറേ ഇല്ലേ ?'''

"' വല്ലപ്പോഴും കൂട്ടുകാരുടെ കൂടെ കഴിക്കും . മമ്മയറിഞ്ഞാൽ ഓടിക്കും .""

"'' പഠിക്കുവാണോ റോണി ?'''

"' എം ടെക് കഴിഞ്ഞു . ഇപ്പൊ ജോലിയായി .അടുത്ത മാസം കേറണം "'

"''നല്ലതാ ...എനിക്ക് മക്കള് രണ്ടാ . മൂത്തത് മോള് . അവളുടെ കാര്യമാ ഞാൻ പറഞ്ഞെ ., രണ്ടാമത്തത് മോൻ . അവൻ ബികോം കഴിഞ്ഞു നിക്കുന്നു . മൂന്നാലു കടേടെ കണക്ക് നോക്കുന്നുണ്ട് .നല്ല

💬 Comments

View all comments