0%

Chapter Title : അന്നയുടെ ജോർജ് 2 [Garuda]

Author : Garuda Read All Parts 226

കല്ല്യാണ തിരക്കിൽ..

നല്ല നിലാവുള്ള രാത്രി. ജോർജ് എല്ലാവരോടും ഭക്ഷണം കഴിക്കാൻ പറയുന്ന തിരക്കിലായിരുന്നു. മുറ്റത്തെ ചെറിയ പന്തലിൽ ആളുകൾ ഭക്ഷണം കഴിക്കുന്നു. ചെക്കന്റെ വീട്ടുകാർ വന്നിറങ്ങി. ആകെയൊരു കല്ല്യാണ ബഹളം ആയിരുന്നു അവിടെ. അവരെ സ്വീകരിച്ചു പന്തലിൽ ഒരുത്തിയും അവർക്കു ഭക്ഷണം കൊടുത്തും അവരോടു സല്ലപിച്ചും ഇരിക്കുകയായിരുന്നു അവർ. ഒരു ഭാഗത്തു മദ്യപാനവും മറുഭാഗത്തു ഫോട്ടോ ഷൂട്ടും.. പക്ഷെ ജോർജ് വീട്ടിൽ മദ്യപിക്കാറില്ല. വീട്ടിൽ അവൻ നല്ലകുട്ടിയാണ്.

ജോർജ് ഓരോരുത്തരോട് സംസാരിക്കുന്നതിനിടയിലാണ് അളിയന്റെ അച്ഛൻ അവിടെ നിന്നും ഫോണിൽ മാറി മാറി നില്കുന്നത് കണ്ടത്. എന്തോ പന്തികേട് തോന്നി ജോർജ് അങ്ങോട്ട്‌ ചെന്ന് കാര്യം ചോദിച്ചു. അത് മോനെ എന്റെ പെങ്ങളുടെ മോൾ ഉണ്ട്. അവളാണെങ്കിൽ ട്രെയിൻ ഇറങ്ങി നിൽക്കുന്നുണ്ട്. പക്ഷെ ഈ രാത്രി ഒറ്റയ്ക്ക് വരണ്ടേ..

ജോർജ് - അതിനെന്താ അങ്കിൾ ഞാൻ കൊണ്ടുവരാല്ലോ. ഇവിടെ അടുത്തല്ലേ.

അച്ഛൻ - നിനക്ക് ബുദ്ധിമുട്ടൊന്നുമില്ലലോ.

ജോർജ് - എന്ത് ബുദ്ധിമുട്ട് അങ്കിൾ. അവളെ ഒന്നു ഫോൺ വിളിച്ചു തന്നെ. എന്റെ ഫോൺ ചാർജ് ചെയ്യാൻ വച്ചേക്കുവാ.

അച്ഛൻ - ഫോൺ എടുത്തു കൊണ്ട് അവൾക്കു കാൾ ചെയ്തു, ആ മോളെ ഞാൻ നമ്മുടെ ചെക്കനെ പറഞ്ഞു വിടുന്നുണ്ട്. ദേ ഞാൻ ഫോൺ കൊടുക്കാം.

ജോർജ് - ഫോൺ വാങ്ങിയിട്ട്. ഹലോ hi. എൻട്രൻസിന്റെ അവിടെ ലെഫ്റ്റ് സൈഡിലെ ഫില്ലറിന്റെ അവിടെ നിന്നാൽ മതി. ഞാൻ ഇപ്പോൾ വരാം.

അവൾ - ഓക്കേ, ദേ ഞാൻ ഒരു ബ്ലൂ കളർ ചുരിദാർ ആന്നിട്ടിരിക്കുന്നെ.

ജോർജ് - ആഹ് ഓക്കേ.

അങ്കിൾ ഞാൻ ഇപ്പോൾ വരാം.

ജോർജ് പോയി ബൈക്ക് എടുത്തു കൊണ്ട് തന്റെ കൂട്ടുകാരോട് da ഞാൻ ഇപ്പോൾ വരാം ഒന്നു ശ്രദ്ധിച്ചേക്കണേ.

ശ്രദ്ധിക്കുന്നുണ്ടണ്ണ നീ പോയേച്ചും വാ. ഓരോന്നു വായി നോക്കിയും കൂട്ടുകാരൻ പറഞ്ഞപ്പോൾ ജോർജ് ചിരിച്ചുകൊണ്ട് ബൈക്ക് എടുത്തു പോയി.

അങ്കമാലി റെയിൽവേ സ്റ്റേഷൻ.

റെയിൽവേ സ്റ്റേഷനിൽ ബൈക്ക് പാർക്ക്‌ ചെയ്ത് ഫില്ലറിന്റെ അവിടേക്കു നടന്നു. അവിടെ എത്തിയപ്പോൾ കണ്ട കാഴ്ച്ച ജോർജിനെ ഞെട്ടിച്ചു. 😳

💬 Comments

View all comments