0%

Chapter Title : അന്നയുടെ ജോർജ് 2 [Garuda]

Author : Garuda Read All Parts 227

അന്ന!

അവൻ അവളുടെ അടുത്ത് ചോദിച്ചു. നീയാണോ ഇത്. നിന്നെയാണോ ഞാൻ വിളിച്ചേ അവനെ കണ്ട സന്തോഷത്തിലും അത്ഭുത പെട്ടു നിൽക്കുകയായിരുന്നു അവൾ. നിലാവുള്ള രാത്രിയിൽ അവളെ അത് ഒരുപാട് സന്തോഷം നൽകി.

ജോർജ് - ഹലോ.

അന്ന - ഏതോ ലോകത്തു നിന്നും ഉണർന്നു കൊണ്ട്. നിന്നെയാണോ ഞാൻ കാത്തിരുന്നത്.

ഇത് ഭയങ്കര സർപ്രൈസ് ആയല്ലോ.

ജോർജ് - ഹും, നിനക്കൊരു ടാക്സി വിളിച്ചു പോരാവുന്നതല്ലേയുള്ളു.

അന്ന - കറക്റ്റ് ലൊക്കേഷൻ അറിയാതെ ഞാൻ എങ്ങോട്ട് പോരാനാ.

ജോർജ് - അതവിടുന്നു അയച്ചുതരാൻ പറഞ്ഞാൽ പോരെ.

അന്ന - ഓഹോ, ഏതായാലും വന്നില്ലേ സാറേ. നല്ല tired ആണേ. പോകാൻ നോക്കാം.

ജോർജ് - വാ.

രണ്ടു പേരും ബൈക്കിന്റെ അടുത്തേക്ക് നടന്നു. അവന്റെ കൂടെ ബൈക്കിൽ പോകുന്നത് ആലോചിച്ചപ്പോൾ അവൾക്കു ചെറിയൊരു സന്തോഷം തോന്നി. അവൻ ബൈക്ക് എടുത്തു. അവൾ ഇരു കാലുകളും അപ്പുറവും ഇപ്പുറവും ആക്കി ഇരുന്നു.

അവർ മുന്നോട്ടു പോയി.

പോകുന്നതിനിടയിൽ അവൾ കൈകൾ അവന്റെ തോളത്തു പിടിച്ചു. ഏതോ ഒരു മായിക ലോകത്തായിരുന്നവൾ. അവനാണെങ്കിൽ വേഗം വീട്ടിലെത്തണം എന്ന ചിന്തയെ ഉണ്ടായിരുന്നുള്ളു. പോകുന്ന വഴിക്കു അവൾ അവനോടു ചോദിച്ചു. അല്ല ഈ കല്യാണത്തിന് നീ എന്താ.

ജോർജ് - എന്റെ പെങ്ങളെ കല്യാണത്തിന് പിന്നെ ഞാൻ വേണ്ടേ.

അന്ന - ആഹാ, നിന്റെ പെങ്ങളെ കല്യാണമായിരുന്നോ. പക്ഷെ ഞാൻ ഫോട്ടോയിൽ ഒന്നും നിന്നെ കണ്ടില്ലല്ലോ.

ജോർജ് - സാരമില്ല ഇപ്പോൾ കണ്ടില്ലേ.

അന്ന - ആഹാ അതുശരി..പെങ്ങളെ കല്യാണത്തിന് നീ എന്താ എന്നെ വിളിക്കാഞ്ഞത്.

ജോർജ് - നിന്നെ മാത്രമല്ലല്ലോ ഞാൻ വേറെ ആരെയും വിളിച്ചില്ലല്ലോ.

അന്ന - ഹും

വണ്ടി കല്ല്യാണ വീട്ടിലേക്കു നീങ്ങി.

വീട്ടുമുറ്റത്തു ബൈക്ക് നിർത്തി. അന്നയും ജോർജ്ഉം ഇറങ്ങി.  അവളെകണ്ടപ്പോൾ അവളുടെ വീട്ടുകാർക്ക് സമാധാനം ആയി. അവൾ അവരുടെ കൂടെ അകത്തേക്ക് പോയി. പോകുന്നതിനിടയിൽ അവളെ ഇടക്കൊന്നു നോക്കി. അവനും അവളെ നോക്കി. അവൾ നോക്കുന്നത് കണ്ടപ്പോൾ അവൻ വേഗം മുഖം മാറ്റി തിരിഞ്ഞു പോയി.

💬 Comments

View all comments