0%

Chapter Title : അന്നയുടെ ജോർജ് 2 [Garuda]

Author : Garuda Read All Parts 228

അവൾ ചിരിച്ചു കൊണ്ട് അകത്തേക്ക്...

ഇതെല്ലാം കണ്ട് അന്തം വീട്ടിരിക്കുകയാണ് തന്റെ കോളേജ് കൂട്ടുകാർ. എടാ ജോർജെ അന്നയല്ലേ അത്. അവളെന്താ ഇവിടെ.

ജോർജ് - അവളുടെ റിലേഷൻ ആണ് ചെക്കന്റെ വീട്ടുകാര്.

കൂട്ടുകാരൻ- അല്ല, നീയിതെങ്ങനെ ഈ നേരത്തു അവളെയും കൊണ്ട്.

ജോർജ് - പൊന്നുമോനെ, റെയിൽവേ സ്റ്റേഷനിൽ നിന്നും പിക് ചെയ്തതാ.

കൂട്ടുകാരൻ - ആയിരിക്കും.

എല്ലാവരും ചിരിക്കുന്നു.

അല്ല നിങ്ങള്ക്ക് ഒന്നും കിട്ടിയില്ലേ.

കൂട്ടുകാരൻ - എവിടുന്നു, നീ വന്നാലല്ലേ കിട്ടുകയുള്ളു.

ജോർജ് - ഓഹ്, വെയിറ്റ് ഞാൻ എടുത്തു തരാം.

ജോർജ് അകത്തേക്ക് പോയി. ഹാളിൽ എല്ലാവരും അന്നയെ പരിചയപെടുന്നത് അവൻ കണ്ടു. ജോർജിനെ കണ്ടതും അമ്മച്ചി അവനെ വിളിച്ചു.

അമ്മച്ചി - ഡാ ഇവിടെ വന്നേ.

ജോർജ് അവിടേക്കു ചെന്ന്.

അമ്മച്ചി - നിങ്ങൾ രണ്ടുപേരും ഒരേ ക്ലാസ്സിലാണോ പഠിക്കുന്നത്..

ജോർജ് - എല്ലാവരുടെയും മുമ്പിൽ വളരെ സൗമ്യനായി നിന്നു കൊണ്ട്. അതെ.

അപ്പോൾ അവർ പരസ്പരം മുഖത്തോട് മുഖം നോക്കി.

അമ്മച്ചി - അതെന്തായാലും നന്നായി. അവന്റെ കാര്യങ്ങൾ അറിയാനും ഒരാളായല്ലോ. ഇവിടുന്നു പോയി കഴിഞ്ഞാൽ വല്ലാതെ ഫോൺ വിളിക്കില്ല. അന്നയെ നോക്കി കൊണ്ട് പറഞ്ഞു. മോളെ ഇവനെ ഒന്ന് നോക്കികോണേ. വല്ല കുരുത്തക്കേടിലും പെടുന്നുണ്ടോന്നു

ജോർജ് - അമ്മച്ചി, ഒന്ന് മിണ്ടാതിരിക്കുന്നോ. ഇപ്പോഴാണോ ഇതൊക്കെ പറയുന്നേ.

അവൾ അവനെ ഒന്ന് കണ്ണിറുമ്മി നോക്കി.

അന്ന - അത് ഞാൻ നോക്കിക്കോളാം അമ്മച്ചി. അവനെ നോക്കികൊണ്ടവൾ പറഞ്ഞു.

ജോർജ് മുകളിലേക്കു പോയി.

തുടരും....

💬 Comments

View all comments