Chapter Title : അന്തര Chapter 1 [Rog]
പുതിയ കോൺസെപ്റ്റിൽ ഒരു സയൻസ് ഫിക്ഷൻ കഥ മനസ്സിൽ ഉടലെടുത്തതാണ് അത് എഴുതി സമർപ്പിക്കുന്നു എത്രത്തോളം നന്നാവുമെന് അറിയില്ല വായനക്കാരുടെ സ്നേഹവും സഹകരണവും പ്രതീക്ഷിക്കുന്നു

**അന്തര**
"വിചിത്രമാണീ ലോകം, ഏറ്റവും മനോഹരമായി പുഞ്ചിരിക്കുന്ന മുഖങ്ങൾക്കുള്ളിൽ പോലും ചിലപ്പോൾ ഏറ്റവും വലിയ കാപട്യം ഒളിഞ്ഞിരിപ്പുണ്ടാവും.
സ്നേഹമാണെന്ന് നമ്മൾ വിശ്വസിക്കുന്നതെല്ലാം സത്യമാണെന്ന് എങ്ങനെ ഉറപ്പിക്കാം?
ഒരുപക്ഷേ നമ്മൾ കാണുന്ന മുഖങ്ങളല്ല യഥാർത്ഥ മനുഷ്യർ... അവർ ഒളിപ്പിക്കുന്ന മുഖങ്ങളായിരിക്കാം."
മുറിക്കുള്ളിൽ ആകെ നിശബ്ദത തളം കെട്ടി നിന്നു. നിലാവിന്റെ വെളിച്ചം തങ്ങി നിൽക്കുന്ന മുറിയിൽ ഒരു മേശയിൽ സ്റ്റഡി ലാമ്പും അതിന്റെ വെളിച്ചത്തിൽ ഒരു പഴയ ഡയറിയും. അവൻ എഴുത്ത് നിർത്തി പേനയടച്ചു ഡയറിക്കരികിലായി വെച്ചു. അവൻ അവസാനമായി എഴുതിയ ആ വരികളിലേക്ക് തന്നെ അവൻ നോക്കിയിരുന്നു. കണ്ണിൽ നിന്നും കണ്ണുനീർത്തുള്ളി അവന്റെ കവിളിലൂടെ ഒഴുകി. ജനലിൽ നിന്നും വരുന്ന ഇളം കാറ്റ് അവന്റെ ഡയറിയിലെ താളുകൾ മറിച്ചു.

അവൻ കസേരയിൽ നിന്നും എഴുന്നേറ്റു. ഇത് തന്റെ മരണക്കുറിപ്പാണോ എന്നൊന്നും അറിയില്ല. ചതിയും വഞ്ചനയും കാപട്യവും കൊണ്ട് നിറഞ്ഞ ലോകത്ത് തനിക്കിനി തുടരാനാവില്ല എന്നവൻ ദൃഢനിശ്ചയം എടുത്തിരുന്നു. അവൻ മുറിക്കു ചുറ്റും ഒന്നുകൂടി കണ്ണോടിച്ചു. ചുവരിൽ അവനും അപ്പയും അമ്മയും ഉള്ള ഒരു കുടുംബ ചിത്രം.
"അപ്പാ, അമ്മാ..." അവൻ മനസ്സിൽ ഒരു വിങ്ങലോടെ വിളിച്ചു.
കവിളിൽ ഒഴുകിയെത്തിയ കണ്ണുനീർത്തുള്ളി തുടച്ചു നീക്കിയവൻ വെളിയിലോട്ടിറങ്ങി തെരുവിലൂടെ നടന്നു. ഒരുപാട് മുഖങ്ങൾ, ഓർമ്മകൾ, ഒരുപാട് വിശ്വസിച്ച വാക്കുകൾ എല്ലാം അവന്റെ മനസ്സിലേക്ക് ഒഴുകിയെത്തിക്കൊണ്ടിരുന്നു. അവൻ നടത്തം തുടർന്നു. തെരുവിലൂടെ നടക്കുമ്പോൾ വെളിച്ചവും ഇരുട്ടും
💬 Comments
View all comments