Chapter Title : അന്തര Chapter 1 [Rog]
തുഴയാൻ തുടങ്ങി, അവന്റെ കൈകൾ വെള്ളത്തിനെ തള്ളിമാറ്റി മുകളിലേക്ക് പൊങ്ങുവാനായി ശ്രമിക്കുന്നു. ശ്വാസം ലഭിക്കുന്നില്ല.
ദീർഘനേരത്തെ പരിശ്രമത്തിനു ശേഷം അവന്റെ അബോധമനസ്സും ശരീരവും ഒരുപോലെ ക്ഷീണിച്ചു തളർന്നു. ശരീര പേശികൾ ജീവൻ നിലനിർത്താനുള്ള പരിശ്രമം നിർത്തി. കണ്ണുകൾ പതിയെ അടഞ്ഞു, അവന്റെ കണ്ണുകളിൽ ഇരുട്ട് നിറഞ്ഞു. മൊത്തത്തിൽ ഒരു ശാന്തത. ഇപ്പോൾ ശബ്ദങ്ങളില്ല, ശരീരത്തിന് ഭാരമില്ല, മനസ്സിന് വേദനയില്ല, പഴയ ചിന്തകളില്ല. എന്തോ മനസ്സാകെ ശാന്തമായപോലെ, ചുറ്റിനും കൂരാക്കൂരിരുട്ട്. ആ ഇരുട്ടിനെ അവൻ ഇഷ്ടപ്പെടാൻ തുടങ്ങി. ചതിയാലും വഞ്ചനയാലും കള്ളത്തരത്താലും നിറഞ്ഞ ഈ ലോകത്തിനേക്കാളും ആരുമില്ലാത്ത ഈ ഇരുണ്ട ലോകമാണ് നല്ലതെന്ന് അവനു തോന്നി..........

---
ലൂസിയൻ വാരെത്ത് (ലൂക്ക്), 25 വയസ്സ്. അലക്സാണ്ടർ വാരെത്തിന്റെയും എവ്ലിൻ വാരെത്തിന്റെയും ഏക മകൻ. കോടിക്കണക്കിനു സ്വത്തുക്കൾ, ഒരുപാട് വലിയ വലിയ ബിസിനസ്സുകളുടെ ഉടമ. സ്വന്തമായി മാൾ, തിയേറ്റർ, ഹോസ്പിറ്റൽസ്, ബാർ, റിസോർട്ട് അങ്ങനെ എല്ലാവിധ ശൃംഖലയിലും ഉടമസ്ഥ പങ്കു വഹിക്കുന്ന ഒരുവൻ. എല്ലാം അവന്റെ അപ്പയുടെയും അമ്മയുടെയും കഷ്ടപ്പാട് .
എന്തൊക്കെയുണ്ടെങ്കിലും അവനു സ്വന്തമായി എന്ന് പറയാൻ തന്നെ ആരുമില്ല. അവനെ ജീവനു തുല്യമായി സ്നേഹിക്കുന്ന അവന്റെ അപ്പയും അമ്മയും ഇപ്പോൾ ഈ ലോകത്തില്ല. വർഷങ്ങൾക്കു മുമ്പ് ഒരു ആക്സിഡന്റിൽ അവർ ഈ ലോകത്തോട് വിട പറഞ്ഞു. അപ്പയുടെയും അമ്മയുടെയും മരണത്തിനു ശേഷം അവൻ സ്വന്തം വീട്ടിൽ നിന്നില്ല, അവിടെ അവരുടെ ഓർമ്മകളാൽ അവൻ വീർപ്പുമുട്ടിയിരുന്നു. അവൻ വെളിയിൽ ഒരു ഫ്ലാറ്റ് എടുത്തു, പിന്നീട് അവിടെയായി താമസം. ആകെ അപ്പയും അമ്മയും താനുമായി നിൽക്കുന്ന ഒരു ചിത്രം മാത്രം
💬 Comments
View all comments