0%

Chapter Title : അന്തര Chapter 1 [Rog]

Author : Rog Read All Parts 42.9K

അവരുടെ ഓർമ്മയ്ക്കായി അവൻ ആ മുറിയിൽ സൂക്ഷിച്ചു .

പിന്നെ പറയാനായി പേരിന് കുറച്ചു സുഹൃത്തുക്കളും ഒരു പ്രണയിനിയും. അതാരും അവന്റെ യഥാർത്ഥ കൂട്ടുകാരായിരുന്നില്ല. അവന്റെ സ്വത്തും പണവും കണ്ടു കൂടെ കൂടിയിരുന്നവർ, അവന്റെ ചിലവിൽ എല്ലാ ആവശ്യവും നടത്തി എടുത്ത് സന്തോഷങ്ങളിൽ അവനെ ഒഴിവാക്കുന്നവർ. പക്ഷെ അതൊന്നും അവൻ അത്ര കാര്യമായി എടുത്തിരുന്നില്ല. പകരമായി അവനെ പ്രാണനായി സ്നേഹിക്കുന്ന ഒരു പ്രണയിനി ഉണ്ടായിരുന്നു. അല്ല..... അങ്ങനെ നടിക്കുന്ന ഒരു പ്രണയിനി ഉണ്ടായിരുന്നു.

തന്നെ ജീവനു തുല്യമായി സ്നേഹിക്കുന്ന അവൾക്കു മുമ്പിൽ അവനു പൈസ എന്നത് ഒരു വിഷയമേ അല്ലായിരുന്നു. അവൾ ചോദിക്കാതെ തന്നെ അവൻ അവൾക്കു വാങ്ങിക്കൊടുക്കുമായിരുന്നു. വില ഒരു പ്രശ്നമല്ല, ഏറ്റവും നല്ലത് തന്നെ തന്റെ പ്രണയിനിക്ക്, അവൾക്കു ഒരു കുറവും ഉണ്ടാകാൻ പാടില്ല. അവൻ തന്നെ അങ്ങോട്ടെല്ലാം വാങ്ങിക്കൊടുക്കുന്നതുകൊണ്ടും അവളായി ഇങ്ങോട്ട് ഒന്നും ചോദിക്കാത്തതുകൊണ്ടും അവൾ തന്റെ പൈസ മോഹിച്ചിരുന്നു എന്ന് അവനു തോന്നിയിരുന്നില്ല, കുറച്ചുനാൾ മുമ്പ് വരെ.

അന്നവളുടെ പിറന്നാൾ ആയിരുന്നു. അവൻ രാവിലെ തന്നെ അവളെ വിളിച്ചു പിറന്നാൾ ആശംസകൾ അറിയിച്ചു.

"ഹാപ്പി ബർത്ത്ഡേ ബേബി !!"

"താങ്ക്യൂ ഡാ..... ഉമ്മാഹ്...."

"നമുക്ക് ഇന്ന് ഡിന്നർ പുറത്തു നിന്നും ആക്കിയാലോ? ഒരു ഡിന്നർ ഡേറ്റ് !!"

"എടാ എനിക്ക് സുഖമില്ല, വയറു വേദനിക്കുന്നു, പിന്നെ പനി ഉണ്ടോന്ന് സംശയം. നമുക്ക് പിന്നീടൊരിക്കൽ പോകാം."

"ആണോ, എന്നാ റെസ്റ്റ് എടുക്കട്ടോ. ഞാൻ വരണോ അങ്ങോട്ട്?"

"വേണ്ട, നീ വരണ്ട. ഇനി പനി നിനക്കും പടർന്നാലോ? പിന്നെ അതുമതി എനിക്ക് ടെൻഷൻ ആകാൻ."

💬 Comments

View all comments