Chapter Title : അന്തര Chapter 1 [Rog]
"അച്ചോടാ, എന്നാ നല്ലോണം റെസ്റ്റ് എടുക്ക്. എന്തേലും ആവശ്യം ഉണ്ടേൽ വിളിക്കണേ."
"ആഹ് വിളിക്കാം, ബൈ."
"ബൈ."
ലൂക്ക് എടുത്തു കൊടുത്ത ഫ്ലാറ്റിൽ ആയിരുന്നു ആലിയയുടെ താമസം. അവർക്ക് രണ്ടുപേർക്കും ഒരുമിച്ചു താമസിക്കാൻ എന്ന് പറഞ്ഞു എടുത്തതാണെങ്കിലും ഓരോരോ കാരണങ്ങൾ പറഞ്ഞു അവൾ അത് ഒഴിവാക്കിക്കൊണ്ടിരുന്നു. പ്രധാനമായും ആരെങ്കിലും ഒരുമിച്ചു കണ്ടാൽ വീട്ടിൽ പ്രശ്നമാകും എന്നായിരുന്നു അവളുടെ പേടി, അവൻ അത് ശരിയും വെച്ചു.
ബർത്ത്ഡേ ആയിട്ട് പാവത്തിനു പനി പിടിച്ചു. പാവം എന്തെങ്കിലും കഴിച്ചു കാണുവോ? എങ്ങാനും വീണുപോയാൽ അവൾ എന്തു ചെയ്യും? അവന്റെ മനസ്സിൽ ആധി കയറി, എന്തെങ്കിലും സംഭവിക്കുമോ എന്നുള്ള പേടി. അങ്ങോട്ട് ചെല്ലണ്ട പനി പകരും എന്ന് പറഞ്ഞെങ്കിലും അവൻ അതൊന്നും ഉൾക്കൊള്ളാൻ തയ്യാറായില്ല. അവൻ അവൾക്കുള്ള കഞ്ഞി തയ്യാറാക്കി, അവൾക്കു പുതയ്ക്കാൻ ഒരു കമ്പിളിയും കുറച്ചു മരുന്നും പുറത്തു നിന്ന് വാങ്ങി അവൻ അവളുടെ ഫ്ലാറ്റിലേക്ക് പോയി.
ബിൽഡിങ്ങിന്റെ 8-ാം നിലയിലാണ് അവളുടെ അപ്പാർട്ട്മെന്റ് വരുന്നത്. വണ്ടി പാർക്ക് ചെയ്തു അവൻ ലിഫ്റ്റിൽ കയറാൻ നോക്കിയതും മുന്നിൽ ഒരു ബോർഡ് കണ്ടു, "അണ്ടർ മെയിന്റനൻസ്".
"ഓ തേങ്ങ." പണി മുടക്കിയ ലിഫ്റ്റിനെ മനസ്സിൽ ചീത്തയും പറഞ്ഞുകൊണ്ടവൻ പടികൾ കയറാൻ തുടങ്ങി. ഒരു നില കഴിഞ്ഞു, രണ്ടു നില കഴിഞ്ഞു, പടികൾ എത്രയും കയറിയിട്ടും എട്ടാം നിലയിൽ എത്തുന്നില്ല. അങ്ങനെ 10 മിനിറ്റിന്റെ പടി കയറ്റത്തിനു ശേഷം അവൻ 8-ാം നിലയിൽ എത്തി. കാലുകൾ തളർന്നു വിറക്കാൻ തുടങ്ങി. ഇനി ഒരടി മുന്നോട്ടു നീങ്ങാൻ ആവുന്നില്ല. അവൻ വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു. അവൻ
💬 Comments
View all comments