Chapter Title : അന്തര Chapter 1 [Rog]
തളർന്നു സ്റ്റെപ്പിൽ തന്നെ ഇരുന്നു.
"ഒരു 5 മിനിറ്റ് റെസ്റ്റ്, എന്നിട്ട് പോകാം." അവൻ മനസ്സിൽ പറഞ്ഞു.
കയ്യിലെ സാധനങ്ങളുടെ ഭാരവും പടി കയറ്റവും അവനെ വല്ലാതെ തളർത്തിയിരുന്നു. എന്നാലും ഇതെല്ലാം തന്റെ പ്രണയിനിക്കാണെന്ന് ഓർക്കുമ്പോൾ ആ തളർച്ച ഒക്കെ പമ്പ കടന്നു. അവനു അവളെ കാണാതെ ഇരിക്കാനാവുന്നില്ല. അവൻ പടികളുടെ കൈപ്പിടിയിൽ പിടിച്ചു എഴുന്നേറ്റു.
പതിയെ അവളുടെ ഡോർ ലക്ഷ്യം വെച്ചു നടന്നു. കാലുകൾ നിലത്തു ഉറക്കുന്നില്ല, കാലുകളുടെ ബലഹീനത നഷ്ടപ്പെട്ട പോലെ. അവൻ വലിഞ്ഞു വലിഞ്ഞു അവളുടെ ഡോറിനു മുന്നിലെത്തി. കോളിംഗ് ബെൽ അടിക്കാനായി അവൻ വിരൽ ചൂണ്ടി സ്വിച്ചിന് അടുത്ത് എത്തിയതും പെട്ടെന്ന് തന്നെ അവൻ നിന്നു. അവൻ ചെവി കൂർപ്പിച്ചു. അകത്തു നിന്നും സീൽക്കാര ശബ്ദങ്ങൾ കേൾക്കാം. അവൾ വാവിട്ടു ഒച്ചയിടുകയാണ്, വേദനയുടെ അല്ല, സുഖത്തിന്റെ.
അവന്റെ കൈ വിറക്കാൻ തുടങ്ങി. നെഞ്ച് പട പട ഇടിക്കുന്നു. മനസ്സിലാകെ പേടി നിറഞ്ഞു തുടങ്ങി. അവന്റെ നെറ്റിയിലൂടെ വിയർപ്പുതുള്ളി പൊടിഞ്ഞൊഴുകി.
"അപ്പോ മോൻ അല്ലായിരുന്നോ അത്?" പുറകിൽ നിന്നും ഒരു ശബ്ദം.
അവൻ ഒരു ഞെട്ടലോടെ തിരിഞ്ഞു നോക്കി. അപ്പുറത്തെ ഫ്ലാറ്റിലെ ചേച്ചിയായിരുന്നു അത്.
"ഞാൻ വിചാരിച്ചു അത് മോൻ ആയിരിക്കും എന്ന്." അവന്റെ നെഞ്ചിലൂടെ ഒരു കൊള്ളിയാൻ മിന്നി. "കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇത് കേൾക്കുന്നു. പിന്നെ ഇതൊക്കെ എങ്ങനെയാ നിങ്ങളോട് ശബ്ദം കുറച്ചു ചെയ്യാൻ പറയണേ എന്ന് വിചാരിച്ചാ, ഇവിടെ കൊച്ചു കുട്ടികൾ ഒക്കെ ഉള്ളതാ."
അത്രയും പറഞ്ഞവർ അവന്റെ മുഖത്തു നോക്കി ഒരു പുച്ഛ ചിരിയും ചിരിച്ചു പോയി.
💬 Comments
View all comments