0%

Chapter Title : അന്തര Chapter 1 [Rog]

Author : Rog Read All Parts 43.5K

മൈരേ." അത് അവന്റെ മനസ്സിൽ മുഴങ്ങിക്കൊണ്ടിരുന്നു.

അവൻ കട്ടിലിൽ ഇരുന്നു. തന്റെ ഓർമ്മവെച്ച കാലം മുതലുള്ള എല്ലാ കാര്യവും അവന്റെ മനസ്സിലൂടെ കടന്നു പോയി. സ്വന്തമായി എന്ന് പറയാൻ ആരുമില്ല. അപ്പ, അമ്മ, ആലിയ, കൂട്ടുകാർ... തനിക്കിപ്പോൾ ആരുമില്ല. താൻ തനിച്ചാണ്. തന്നെ വേണ്ടാത്ത ഈ ലോകത്തെ അവനും വേണ്ട. ഈ ലോകത്തോട് വിടപറയാൻ അവൻ തീരുമാനിച്ചു.

നേരം ഇരുട്ടിയിരുന്നു, മുറിയിലാകെ ഇരുട്ട്. പുറത്തെ നിലാവിന്റെ വെളിച്ചം മാത്രം . ജനലിലൂടെ, പുറത്തെ കാറ്റ് മുറിയിലടിച്ചു കയറി. അവൻ ജനലരികിൽ നിന്നു നിലാവിലേക്ക് കണ്ണു കൊണ്ടുപോയി.

"ഞാൻ ഈ ലോകത്തിൽ നിന്നും വിട പറയുന്നത് അവനും ഇഷ്ടമാണെന്ന് തോന്നുന്നു, അതാ ഇത്ര നന്നായി പ്രകാശിച്ചു നിൽക്കുന്നേ." അവൻ മനസ്സിൽ പറഞ്ഞു മുഖത്തു ഒരു ചിരി വരുത്തി.

അവൻ ജനലിനടുത്തുള്ള ടേബിളിൽ പോയി ഇരുന്നു. ടേബിൾ ലാമ്പ് ഓൺ ആക്കി തന്റെ ഒരു പഴയ ലെതറിൽ പൊതിഞ്ഞ ഡയറി അതിനു മുകളിൽ എടുത്തു വെച്ചു. കാലപ്പഴക്കം കൊണ്ടു ലെതർ മുഷിഞ്ഞിരുന്നു. അപ്പ താൻ 10-ാം ക്ലാസ്സിൽ പഠിക്കുമ്പോൾ വാങ്ങി തന്നതാ, പുതിയ ശീലങ്ങൾക്ക് തുടക്കം കുറിക്കട്ടെ എന്നും പറഞ്ഞു.

അന്നു മുതൽ അവൻ അതിൽ എഴുതി , എല്ലാമല്ല ചില മറക്കാനാവാത്ത ഓർമ്മകൾ, പിറന്നാൾ, സന്തോഷങ്ങൾ, സങ്കടങ്ങൾ, അപ്പയുടെയും അമ്മയുടെയും മരണം, ആലിയയെ കണ്ടുമുട്ടിയത്, ആലിയയോട് തോന്നിയ പ്രണയം, പ്രണയം തുറന്നു പറഞ്ഞത്, ആദ്യമായി കൈപിടിച്ചു നടന്നത്, ആദ്യ ചുംബനം അങ്ങനെ കുറെ എല്ലാം അവൻ അതിൽ രേഖപ്പെടുത്തിയിരുന്നു. പുസ്തകത്തിന്റെ ഓരോ താളും അവൻ മറിച്ചു വായിച്ചു. വായനയിലുപരി

💬 Comments

View all comments