Chapter Title : അന്തര Chapter 1 [Rog]
ആ രംഗങ്ങൾ അവന്റെ മനസ്സിലൂടെ കടന്നു പോകുകയായിരുന്നു. അവന്റെ മുഖത്തെ ഭാവങ്ങൾ മാറി മറിയാൻ തുടങ്ങി. സന്തോഷവും സങ്കടവും അവന്റെ മുഖത്തു മാറി മാറി വന്നു കൊണ്ടിരുന്നു.
അവൻ അടുത്തിരുന്ന പേന സ്റ്റാൻഡിൽ നിന്നും ഒരു പേനയെടുത്തു ഡയറിയിൽ അവന്റെ അവസാനത്തെ കുറിപ്പെഴുതി. ഡയറി അടച്ചു വെച്ചവൻ ആത്മഹത്യക്കായി ഒരുങ്ങി പുറപ്പെട്ടു. അടുത്തുള്ള ഒരു പഴയ പാലത്തിൽ നിന്നും പുഴയിലേക്ക് ചാടുക അതായിരുന്നു അവന്റെ ലക്ഷ്യം. ആ ലക്ഷ്യം അവൻ നിറവേറ്റുകയും ചെയ്തു.
---
മനസ്സിലെ സങ്കടങ്ങളെല്ലാം ഒതുക്കി അവൻ ഈ ലോകത്തോട് വിട പറഞ്ഞു. ചുറ്റും ഇരുട്ടും നിശബ്ദതയും. അവൻ ആ ഇരുട്ട് നിറഞ്ഞ ലോകത്തു സംതൃപ്തനായിരുന്നു. ജീവനോടെ ഇരുന്ന സമയത്തു ഈ ലോകത്തിനു നൽകാനാവാത്ത സമാധാനം ആ ഇരുട്ട് നിറഞ്ഞ ലോകത്തു അവനു ലഭിച്ചു. താൻ മരണത്തിനു കീഴടങ്ങിയിരിക്കുന്നു, ആ സത്യം അവൻ മനസ്സിലാക്കി. മരിച്ചു എന്നൊരു പേടി അവൻ അനുഭവിക്കാൻ കഴിഞ്ഞില്ല.

പക്ഷെ പിന്നെയും ഒരു ചിന്ത അവന്റെ മനസ്സിലേക്ക് കടന്നു വന്നു. "ഇനി ഈ ഇരുട്ടിൽ തന്നെ തുടരേണ്ടി വരുമോ?"
സമാധാനം ഉണ്ടെങ്കിലും ശൂന്യമായ ആ ഇരുട്ട് അവനെ അസ്വസ്ഥനാക്കാൻ തുടങ്ങി. അവൻ ചുറ്റും തിരിഞ്ഞു നോക്കി, എങ്ങും ഇരുട്ട്. അവൻ എങ്ങോട്ടെന്നില്ലാതെ നടന്നുകൊണ്ടേ ഇരുന്നു. കുറച്ചു നീങ്ങിയപ്പോൾ അവന്റെ ശരീരത്താകെ ഒരു ചൂട് അനുഭവപ്പെട്ടു. ആ ഇളം ചൂട് അവന്റെ അസ്വസ്ഥതയെ അകറ്റി. അമ്മയുടെ മാറിൽ ചേർന്നു കിടക്കുമ്പോൾ ഒരു കുഞ്ഞിന് കിട്ടുന്ന അതേ ചൂട്, അതേ അനുഭൂതി.

ദൂരെയായി ഒരു വെളുത്ത പ്രകാശം തെളിഞ്ഞു. അവൻ ആ പ്രകാശം
💬 Comments
View all comments