0%

Chapter Title : അന്തർജ്ജനം [ആൽബി]

Author : alby Read All Parts 2K

ഏറ്റെടുത്തതിന്റെ ചെറിയൊരു ഇഷ്ട്ടക്കേട്‌ ഇപ്പോഴും മുഖത്ത് നിഴലിക്കുന്നു.ഇടക്ക് അകത്തേക്ക് നീട്ടിവിളിച്ചു സംഭാരം അവശ്യപ്പെടുന്നുണ്ട്.അല്പം കഴിഞ്ഞ് അടുത്തുള്ള വാതിൽപ്പടിക്കൽ ഒരു മുരടനക്കം കേട്ട് രാജീവന്റെ ശ്രദ്ധ അങ്ങോട്ടായി.

പടിക്കൽ നിൽക്കുന്ന സ്ത്രീരൂപത്തെ കണ്ട് രാജീവൻ അന്തംവിട്ടു. അവരുടെ കണ്ണുകൾ തമ്മിലിടഞ്ഞു. ഒരു ദേവതയുടെ മുഖകാന്തിയും ആകാരവടിവും.ഗിലയാദ് മലഞ്ചെരുവിലേക്ക് ഇറങ്ങിവരുന്ന കോലാട്ടിൻപറ്റത്തെപ്പോലെ കേശഭാരം.ഇണപ്രാവുകളെപ്പോലെയുള്ള കണ്ണുകളിൽ വിഷാദഭാവം. ആഭരണങ്ങളുടെ തിളക്കം ആ ദേഹത്തില്ല.ഒരു കറുത്ത ചരട് കഴുത്തിലുണ്ട്.നേരിയത് ചുറ്റിയ അവർ മുന്താണികൊണ്ട് ഇടയ്ക്കിടെ മുഖം ഒപ്പുന്നുണ്ട്.ചുറ്റുമുള്ള വൃക്ഷ ലതാതികളിൽ തഴുകിയെത്തുന്ന കാറ്റ് ചെറിയ തണുപ്പ് നൽകുന്നുണ്ട് എങ്കിലും അവളല്പം വിയർക്കുന്നു. കയ്യിലിരുന്ന സംഭാരം അവർക്ക് നീട്ടുമ്പോഴും അവരുടെ കണ്ണുകൾ തമ്മിലിടഞ്ഞു.ആ കണ്ണുകൾക്ക് അവനോട് എന്തൊക്കെയോ പറയാനുള്ളതുപോലെ....

"സാറെ ആ പോയത് ഇന്ദിര ദേവി. തിരുമേനിയുടെ വേളിയാണ്"ഒരു ഞെട്ടലിൽ മനസ്സ് കയ്യിലേക്ക് വന്നപ്പോഴേക്കും അവർ അകത്തളങ്ങളിലേക്ക് പോയിരുന്നു.

എന്താ സാറെ ഇവിടെങ്ങുമല്ലെ.

ഹേയ് ഞാൻ വീട്ടിലെ കാര്യം ഒന്ന് ഓർത്തുപോയി തിരുമേനി.അതാ. ഏതായാലും കണ്ടതിൽ സന്തോഷം. ഇറങ്ങട്ടെ.വീണ്ടും കാണാം. കൂടുതൽ പരിചയപ്പെടലും.

സാറ് വീട്ടുകാരെ ഓർത്തതല്ല.എന്താ ശരിയല്ലെ.തിരിച്ചുപോകുമ്പോൾ പൊതുവാളിന്റെ ചോദ്യം രാജീവൻ അത്ഭുതത്തോടെ നോക്കി.

അത്‌ തനിക്കെങ്ങനെ...

ഞാനും ഈ പ്രായം കഴിഞ്ഞതല്ലേ സാറെ.അതൊരു പാവം തമ്പുരാട്ടി. ഏത് കർമ്മദോഷം അനുഭവിക്കുന്നു ആവോ.

തിരുമേനിക്ക് എങ്ങനെ ഈ കുട്ടി......

ശരിക്കും ഇത് രണ്ടാം വേളിയാ സാറെ ആദ്യ ഭാര്യ സുഭദ്ര തമ്പുരാട്ടി നാട് നീങ്ങിയതിൽപ്പിന്നെ കെട്ടിയതാ ഇതിനെ.ഈ നാട്ടുകാരിയല്ല.ദൂരെ എവിടെയോ പൂജയും മറ്റുമായി പോയ തിരുമേനി ഒരിക്കൽ ഈ കുട്ടിയെയും കൂട്ടിയാ തിരിച്ചെത്തിയെ പിന്നീട് ആ കുട്ടിയുടെ അച്ഛനും അനുജത്തിയും മരണപ്പെട്ടു എന്ന്

💬 Comments

View all comments