0%

Chapter Title : അന്തർജ്ജനം [ആൽബി]

Author : alby Read All Parts 2K

കേട്ടു.എന്തുചെയ്യാം വിധി.അല്ലേൽ ആ കുട്ടിക്ക് തിരുമേനിയെപ്പോലെ ഒരാൾ.

ഉച്ചക്ക് ദാമു വിളമ്പിയ ഭക്ഷണവും കഴിച്ചു ചെറുതായി മയങ്ങി രാജീവ്‌. യാത്രയുടെ ക്ഷീണവും പകലത്തെ കറക്കവും,നല്ലൊരു ഉറക്കം കഴിഞ്ഞ് എണീക്കുമ്പോൾ നേരം ഇരുട്ടി. സമയം ഒൻപതു കഴിഞ്ഞു.പുറത്ത് ആടിക്കുഴഞ്ഞുള്ള ശബ്ദം കേൾക്കുന്നുണ്ട്.പുറത്തേക്കിറങ്ങി നോക്കുമ്പോൾ ദാമുവേട്ടൻ നിന്ന് അയ്യപ്പൻ വിലക്ക് നടത്തുന്നു.വീഴാൻ പോകുന്ന ദാമുവിനെ സരള തോളിൽ പിടിച്ചു താങ്ങുന്നുണ്ട്.

ഒള്ള വാറ്റും വലിച്ചുകേറ്റി വന്നോളും മനുഷ്യന് മെനക്കേട്‌ ഉണ്ടാക്കാൻ.

എടി ഒരുമ്പെട്ടോളെ,ആണുങ്ങൾ അല്പം കഴിക്കും.വാളുവെക്കും. ചിലപ്പോൾ പെണ്ണുംപിള്ളക്കിട്ട് രണ്ടെണ്ണം കൊടുത്തുന്നും വരും.നീ അതിന് ആരാടി ഇത്ര ചോദിക്കാൻ.

ഞാൻ ആരാന്നല്ലേ,നിങ്ങൾക്കെന്നെ.. ദേ മനുഷ്യനെ കുടിച്ചാൽ വയറ്റിൽ കിടക്കണം.ബാക്കിയുള്ളോരുടെ മെക്കിട്ട് കേറുവല്ല വേണ്ടത്.പിന്നെ നേരെ നിൽക്കാൻ ആരോഗ്യം ഇല്ലാത്ത നിങ്ങളാണോ എന്നെ..... ആദ്യം ഉറച്ചൊന്ന് നില്ല് എന്നിട്ട് പോരെ ഭേദ്യം.

ഡീ മറ്റവളെ നിന്നെ ഞാനിന്ന്....... സരളയുടെ കയ്യിൽ നിന്നും കുതറി അടിക്കാൻ ഓങ്ങിയ ദാമു ഒന്ന് വട്ടം കറങ്ങി താഴേക്ക് വീണു.ഭിത്തിയുടെ മറവിൽ നിന്നിരുന്ന രാജീവ്‌ കണ്ണ് തിരുമ്മിയൊന്നു നോക്കി.

അല്ല പിന്നെ നേരെ ചൊവ്വനെ ഇതിയാനോട്‌ പറഞ്ഞിട്ട് എന്താ കാര്യം.സാറുള്ളതാണ്.നാലുകാലിൽ കേറി വരല്ലേയെന്ന് ഓതി വിട്ടതാ. കേൾക്കില്ല.എന്റെ കയ്യിന്ന് കിട്ടേണ്ടത് വാങ്ങാതെ തരമില്ല എന്നുവന്നാൽ... പതം പറഞ്ഞുകൊണ്ട് കൊലുന്നനെ ഉള്ള ആ മനുഷ്യനെ ആ സ്ത്രീ താങ്ങി എടുത്ത് കടക്കുള്ളിലെ ബെഞ്ചിൽ കിടത്തി.കയ്യും തട്ടി അകത്തേക്ക് കയറുമ്പോൾ അകത്തേക്ക് മാറാൻ നോക്കിയെങ്കിലും രാജീവ് സരളയുടെ മുന്നിൽത്തന്നെ പെട്ടു.

അയ്യോ സാറ് എണീറ്റാരുന്നോ.

ഇപ്പൊ എണീറ്റെയുള്ളൂ.നല്ല ക്ഷീണം, നന്നായൊന്നുറങ്ങി.

ഇത്ര ദൂരം യാത്രയും രാവിലത്തെ സർക്കീട്ടും കഴിഞ്ഞു വന്നതല്ലേ.

💬 Comments

View all comments