0%

Chapter Title : അന്തർജ്ജനം [ആൽബി]

Author : alby Read All Parts 2K

സുമതി.എനിക്കാണേൽ ആ കണ്ണിൽ നോക്കുമ്പോൾ എന്തോപോലെയാ. മനസ്സ് കൈവിടാതെ എങ്ങാനാ പിടിച്ചുനിൽക്കുന്നെന്ന് ദേവിക്ക് മാത്രം അറിയാം.

ഒക്കെ വഴിയെ കണ്ടറിയാം.ഈ പാവത്തരമൊക്കെ പുറംമൂച്ചല്ലെന്ന് ആര് കണ്ടു.

ചുമ്മാ ഓരോന്ന് പറയാതെ സുമതി. നിന്റെ കൊഞ്ചിക്കുഴയലിന് ബാലൻ സാറൊന്ന് നിന്നുതന്നു എന്നുവച്ച് അങ്ങേര് പേരുദോഷമൊന്നും ഉണ്ടാക്കിയില്ല.അന്തസ്സായി ഇവിടുന്ന് പെൻഷൻ പറ്റുവേം ചെയ്തു.സാറിന് അത്ര ഉറപ്പുള്ളകൊണ്ടും സ്വന്തം നാട്ടുകാരൻ ആയതുകൊണ്ടും ദാമു ഏട്ടനെ ഏൽപ്പിക്കാൻ എഴുത്തും കൊടുത്തു വിട്ടെ.

എന്നാലും സരളെ,ഇതുപോലെ ഒന്ന് ഒത്തുകിട്ടിയിട്ട് സാറിനൊന്നും തോന്നുന്നില്ലേൽ എന്തോ കാര്യം ഉണ്ട്.ചിലപ്പൊ ആഗ്രഹമൊക്കെ കാണും,പേടികൊണ്ടാവും ഉൾവലി.

സുമതി,നീ വേണ്ടാത്തത് ഓരോന്ന് പറയല്ലേ.വന്ന കാര്യം തീർത്തിട്ട് വേഗം പോവാൻ നോക്ക്.അല്ലാതെ മര്യാദക്ക് ജീവിക്കുന്നവരെ കണ്ണും കലാശവും കാണിച്ചു മയക്കുന്നത് എന്റെ പണിയല്ല.

ജോലിക്ക് കയറുന്നതിന്റെ തലേന്ന് തന്നെ രാജീവ്‌ താമസം മാറി.ക്ഷേത്രം സമീപമായതിനാൽ നടപ്പും കുറവ്. ഭക്ഷണം ഇപ്പോഴും ദാമുവേട്ടന്റെ കടയിൽ നിന്നുതന്നെ. രാവിലെയും ഉച്ചക്കും ഭക്ഷണം എത്തിക്കാൻ പൊതുവാൾ ഒരു ചെക്കനെ ഏർപ്പാട് ചെയ്തു.രാത്രി പോയിക്കഴിക്കാം എന്നുവച്ചു.ഇന്നാട്ടിൽ എത്തിയിട്ട് ആദ്യം പരിചയപ്പെടുന്നതും കുറച്ചു ദിവസം താമസിച്ചതും അവിടെയാണ്. മിണ്ടിയും പറഞ്ഞും അല്പസമയം ചിലവിടുന്നത് അവർക്കും ഒരു സന്തോഷം.എന്നുമുള്ള പോക്കും വരവും മനയുടെ മുന്നിൽ കൂടി. ഓരോ തവണ പോകുമ്പോഴും ആ മുറ്റത്തേക്ക് അവന്റെ കണ്ണുനീളും അവൾക്കായി പരതിനടക്കും. അത്രയും അവന്റെ മനസ്സിൽ പതിഞ്ഞുകഴിഞ്ഞിരുന്നു ആ മുഖം.

ആഴ്ച്ച രണ്ട് കഴിഞ്ഞു.ഭാഗിയായി തന്റെ ജോലികൾ തുടരുന്നുണ്ട് രാജീവ്.എവിടെയായാലും പതിവായി ദീപാരാധന തൊഴുന്നത് മുടക്കാത്ത രാജീവ്‌,ഇപ്പോൾ ആ പതിവിൽ കൂടുതൽ സന്തോഷിക്കുന്നുണ്ട്. കാരണം ഇന്ദിര തന്നെ. ഇന്ദിരയുടെ മുടങ്ങാതെയുള്ള വരവ്,ആ മുഖം കാണുമ്പോഴുള്ള

💬 Comments

View all comments