0%

Chapter Title : അന്തർജ്ജനം [ആൽബി]

Author : alby Read All Parts 2K

ആ രൂപം വീണ്ടും രാജീവന്റെ കണ്ണുകൾക്ക് വിരുന്നായി."ഇന്ദിര".തെളിഞ്ഞു നിൽക്കുന്ന ദീപങ്ങളുടെ പ്രഭ ആ മുഖകാന്തി വർധിപ്പിച്ചു.മിഴികളിൽ നിന്ന് ഒഴുകിയിറങ്ങിയ നീർകണങ്ങൾ അവളുടെ സങ്കടങ്ങളെ ആ ദേവ സങ്കല്പത്തിനു മുന്നിൽ അർച്ചനയായി സമർപ്പിക്കുകയായിരുന്നു.ആ രൂപം രാജീവന്റെ മനസ്സിന്റെ ആഴങ്ങളിൽ പതിഞ്ഞുകഴിഞ്ഞിരുന്നു.

"ദാമുവേട്ടാ വീടൊന്ന് പോയി നോക്കണ്ടേ"ഉച്ചയൂണ് സമയമാണ്. കടയിൽ തിരക്ക് കുറഞ്ഞ സമയം.

പോവാം സാറെ,പൊതുവാളിനെ കൂട്ടി വിടാം.പുള്ളിയുടെ കൈവശം ഒരു വീട് ഒഴിഞ്ഞുകിടപ്പുണ്ടെ. അവിടാരുന്നു ബാലൻ സാറും.

എന്നാൽ വൈകിട്ട് കണ്ടുകളയാം

സാറെ, അത്‌ പിന്നെ.....

മനസ്സിലായി,വൈകിട്ടത്തെ കച്ചോടം. പിന്നെ അന്തി.ഇതെല്ലാം കഴിഞ്ഞ് അയ്യപ്പൻ വിളക്ക്. അവസാനം.......

പൊന്നു സാറെ മിണ്ടല്ലേ,ശീലമായി അതാ.പൊതുവാളിനെ കാര്യങ്ങൾ ഏൽപ്പിച്ചിട്ടുണ്ട്.കാര്യങ്ങൾ നേരിട്ട് സംസാരിക്കുകയും ആവാല്ലോ.

ശരി അങ്ങനെയെങ്കിൽ അങ്ങനെ.

വൈകിട്ട് പൊതുവാളിനൊപ്പം വീട് കണ്ട് ഉറപ്പിച്ചു.കീശേരി മനയോട് അല്പം വടക്കുമാറിയുള്ള പുരയിടം, മനയോട് അതിര് പങ്കിട്ടിരുന്നു. പറഞ്ഞുവരുമ്പോൾ പൊതുവാളിന്റെ കൈവശമുള്ള പുരയിടം.വകയിൽ ഉള്ളൊരു ബന്ധു ടൗണിലേക്ക് മാറിയപ്പോൾ വിൽക്കാനിട്ടതാണ്. പക്ഷെ നടക്കാത്തതിന്റെ കാരണം അവിടുത്തെ ചുറ്റുപാടുകൾ തന്നെ. അങ്ങനെയാണ് വാടകക്ക് ബാലനും പിന്നീട് രാജീവും അവിടെയെത്തിയത് ചുളുവിൽ പൊതുവാളിന് അല്പം പണവും തരപ്പെട്ടു.

ഒന്നു രണ്ടു ദിവസം ദാമുവേട്ടനൊപ്പം തങ്ങിയിട്ടാണ് താമസം മാറിയത്. സുമതിയെ വീട് വൃത്തിയാക്കാൻ ഏൽപ്പിച്ചിരുന്നു പൊതുവാൾ.ഒപ്പം സരളയും കൂടി.

എടി സരളെ,നമ്മുടെ പുതിയ സാറ് ആളെങ്ങനെ.

സുമതിയെ,നിന്റെ ചോദ്യത്തിന്റെ ഉദ്ദേശം എനിക്ക് മനസ്സിലായി.ബാലൻ സാറിനെപ്പോലെയല്ല.ഇതൊരു ശുദ്ധ പാവം.എന്റെ മുഖത്ത് നേരെയൊന്ന് നോക്കീട്ടില്ല.

നിന്റെ മുഖത്താവില്ല നോക്കാൻ പാകത്തിന് വിളഞ്ഞ ഗോതമ്പുപാടം കണക്കെ കിടക്കുവല്ലേ ഓരോന്ന്. ആ കുന്നും മലയും അരുവിയും ഒക്കെയാവും മനസ്സില്.

നീ കൂടുതല് ചിന്തിച്ചുകൂട്ടാതെ

💬 Comments

View all comments