0%

Chapter Title : അന്തർജ്ജനം [ആൽബി]

Author : alby Read All Parts 2K

എല്ലാം.

അത്‌ പിന്നെ തിരുമേനി,ഞാൻ.....

വിശദീകരണമൊന്നും വേണ്ടാ ചെല്ലുക.പിന്നെ ഞാൻ ഇറങ്ങട്ടെ, സാറ് എന്താച്ചാ കഴിച്ചിട്ട് പോയാൽ മതി.

തിരുമേനി നടന്നകന്നു.അല്പം കഴിഞ്ഞ് കയ്യിലൊരു ഗ്ലാസ്സുമായി ഇന്ദിരയുമെത്തി.

പാലില്ല,കടുംചായ ആണ്.നാരങ്ങ പിഴിഞ്ഞു രുചിക്ക്.ഇഷ്ടാകുമോ എന്തോ.

എന്താ കഥ,ഓരോ സുലൈമാനിയിലും അല്പം മൊഹബത് വേണം.അതിങ്ങനെ കുടിക്കുമ്പൊ ലോകം കണ്മുന്നിൽ വന്നു നിൽക്കണം.പിന്നെ തരുന്നത് ഇയാള് ആകുമ്പോൾ അതിന് രുചി കൂടും.

ആസ്വദിച്ചു ചായ ഊതികുടിക്കുന്ന രാജീവനെ കണ്ട് അവളുടെ കണ്ണൊന്നു നിറഞ്ഞു.

എന്തുപറ്റി,കണ്ണ് നിറഞ്ഞിരിക്കുന്നു.

ഹേയ് ഒന്നുല്ല.ആദ്യമായാ ഒരാള് നല്ല വാക്ക് പറയുന്നത്.പെട്ടെന്ന് കേട്ടപ്പൊ, എന്തോ..... ഒരു.....

തിരുമേനി......

ഇപ്പോഴും കണ്ടതല്ലേ,അല്ല ഇയാൾ ഇതൊക്കെ എന്തിനാ തിരക്കുന്നേ. ഞാൻ ശ്രദ്ധിക്കാറുണ്ട് എന്റെ പിന്നാലെ വരുന്നതൊക്കെ.

അത്‌ ഞാൻ.....എന്താ പറയുക കണ്ടതിൽ പിന്നെ ഈ മുഖം മനസ്സീന്ന് മായണില്ല.എപ്പോ കണ്ണടച്ചു തുറന്നാലും ഈ മുഖം അതാണ് മുന്നിൽ തെളിയുക.

ഞാൻ ഒരു ഭാര്യയാണ്....

അറിയാം.മനസ്സ് കൊണ്ട് പറയാൻ കഴിയുമോ ഒരു ഭാര്യയാണെന്ന്. അതിന് താലി കെട്ടിയാൽ മാത്രം പോരാ.അവളുടെ മനസ്സറിഞ്ഞു അവളുടെ ആഗ്രഹത്തിനൊത്തു പെരുമാറുകയും വേണം.അല്ലെങ്കിൽ അണിഞ്ഞിരിക്കുന്ന താലിക്ക് ഒരു മഹത്വവും ഉണ്ടാവില്ല.വെറുതെ നാട്ടുകാരുടെ മുന്നിൽ പ്രദർശന വസ്തുവായി കൊണ്ടുനടക്കാം. എന്തായാലും ഒന്നെനിക്ക് അറിയാം ഈ മുഖം എന്നെ വല്ലാതെ വേട്ടയാടുന്നു.എനിക്കൊന്ന് തനിച്ചു സ്വസ്ഥമായി സംസാരിക്കണം. അവൻ അവളുടെ കരം കവർന്നു.

ഒന്ന് തരിച്ചുനിന്നു അവൾ."വിട് എന്താ ഈ കാട്ടണെ.വഴിയിൽ ആൾസഞ്ചാരം ഉള്ളതാണ്.ആരേലും കണ്ടാൽ അതുമതി"

പിന്നെപ്പൊഴാ ഒന്ന് തനിച്ചു സംസാരിക്കാൻ....അവൻ അവളുടെ മുഖം കൈകളിൽ എടുത്തു.

വിട്,വിടെന്നെ.എനിക്ക് ആഗ്രഹം ഇല്ലെന്നാണോ.ആദ്യം കണ്ടപ്പൊ ഒരു ഞെട്ടലാരുന്നു.ഞാൻ സ്വപ്നം കാണാറുള്ള മുഖം,കണ്ടപ്പൊ

💬 Comments

View all comments