0%

Chapter Title : അന്തർജ്ജനം [ആൽബി]

Author : alby Read All Parts 2K

എന്താ ചെയ്യാ.ഒരു തിട്ടമില്ലാരുന്നു.ഞാൻ മനമുരുകി വിളിച്ച ഈശ്വരൻ എന്റെ മുന്നിൽ കൊണ്ടെത്തിച്ചപോലെ.

എന്നെ,എന്റെ മുഖം സ്വപ്നം കണ്ടെന്നോ.

ഇപ്പൊ പോ.നിക്ക് പേടിയാ.മനയുടെ പിറകിൽ ഒരു കുളമുണ്ട്.പുലർച്ചെ നിർമ്മാല്യത്തിന് നടതുറക്കാൻ തിരുമേനി പോയിക്കഴിഞ്ഞു വാ. എല്ലാം പറയാം.എന്നെ സങ്കടത്തിൽ ആക്കല്ലേ.

മ്മം,ഞാൻ വരും പുലർച്ചെ.കടവിൽ ഈ ദേവിയെയും കാത്തിരിക്കും.

പുലർച്ചെ മൂന്നുമണിക്ക് അലാറം ശബ്‌ദിച്ചു.അത്‌ പ്രതീക്ഷിച്ചിരുന്നു എന്നപോലെ രാജീവൻ വേഗത്തിൽ തയ്യാറായി വടക്കുവശത്തെ തനിക്ക് കടക്കാൻ പാകത്തിന് വേലി അല്പം പൊളിച്ച് പറമ്പിനുള്ളിൽ കയറി. അല്പം കാടുപിടിച്ച് കിടക്കുന്ന പറമ്പിലൂടെ ടോർച്ചു വെട്ടത്തിൽ രാജീവ്‌ മുന്നോട്ടുനടന്നു.ഉയരമുള്ള മരങ്ങളുടെയിടയിൽക്കൂടി ഇടതൂർന്നു വരുന്ന നിലാവും അവന് വെളിച്ചമേകി.പടർന്നുകിടക്കുന്ന വള്ളിപ്പടർപ്പുകൾ ടോർച്ചുകൊണ്ട് തട്ടിനീക്കി അവൻ മുന്നോട്ട് നടന്നു. കുളത്തിന്റെ കൽപ്പടവുകളിൽ ഇരുന്ന അവൻ കിതപ്പടക്കുന്ന ശബ്ദം കേട്ട് തിരിഞ്ഞുനോക്കി. "ഇന്ദു".തന്റെ ദേവത തനിക്കുമുന്നിൽ അവൻ അടുത്തേക്ക് ചെന്നു.

തിരുമേനി.....

അല്പം മുന്നെ പോയി,അറിയാല്ലോ വരുന്ന സമയം.

ഇന്ദുട്ടി വാ......ആ കൽപ്പടവുകളിൽ അവന്റെ കൈകൾ കോർത്തുപിടിച്ച് അവൾ അവനോട് ചേർന്നിരുന്നു, അവന്റെ കണ്ണുകളിലേക്ക് നോക്കി ഒന്നും മിണ്ടാതെ.

ഇന്ദു, ഒന്നും പറയാനില്ലേ.എന്നെ എന്റെമുഖം.

'കണ്ടിട്ടുണ്ട്,നിദ്രപുൽകുന്ന വേളയിൽ പുലർച്ചെ ഒരുപാട് വട്ടം,ഇ കണ്ണുകൾ അതായിരുന്നു എന്നിൽ അസ്വസ്ഥത പടർത്തിയിരുന്നത്.കണ്ടോട്ടെ ഞാൻ ഒന്ന് കൺകുളിർക്കെ"അവന്റെ മുടികളിൽ അവളുടെ നീണ്ടു കൂർത്ത വിരലുകൾ ഓടിനടന്നു.ഇളംതെന്നൽ നൽകുന്ന കരുത്തിൽ ചെറു ഓളങ്ങൾ നിറഞ്ഞ ആ ജലപ്പരപ്പിൽ തിങ്കളിന്റെ നീലവെളിച്ചം അരിച്ചിറങ്ങി തണുത്ത കാറ്റ് ദേഹം തഴുകി കടന്നു പോകുമ്പോൾ അവന്റെ ചുണ്ട് അവളുടെ അധരം കവർന്നെടുത്തു. ഉദിച്ചുനിൽക്കുന്ന ചന്ദ്രൻ അവരെ നോക്കിയൊന്ന് കണ്ണിറുക്കി.

രാജീവാ........അവളുടെ ചുണ്ട് വിറക്കുന്നുണ്ടായിരുന്നു.

എന്റെ പേര്,

💬 Comments

View all comments