Chapter Title : അന്തർജ്ജനം [ആൽബി]
തട്ടി.ഇവിടുന്നൊരു രണ്ട് വളവ് തിരിഞ്ഞാൽ പുഴയാ സാറെ. ചായ്പ്പിൽ നിന്നിറങ്ങി അല്പം മാറിയുള്ള വഴി ചൂണ്ടിക്കാട്ടി.പിന്നെ കാര്യം സാധിക്കാനാണേൽ അപ്പുറെ മറപ്പുരയുണ്ട്.സാറിനിതൊക്കെ ഇഷ്ടായോ എന്തോ?
അതെന്താ ചേച്ചി അങ്ങനൊരു പറച്ചില്.ബാലേട്ടന്റെ പരിചയക്കാരൻ ആണ് എന്നുവെച്ചു ഞാനും വലിയ കൊമ്പത്തെ ആളൊന്നുമല്ല. ഒരു സാധാരണക്കാരൻ.ആകെ ഉള്ളത് അമ്മയും ഒരു ചേച്ചിയും.അമ്മയെ ചേച്ചിയുടെ അടുത്ത് നിർത്തി.പഴയ പോലെ ഓടിനടക്കാൻ വയ്യേ. എന്നാലും ഇടയ്ക്കുവന്ന് നിൽക്കും. അതാ ഒരു വീട് തിരക്കിയെ.അല്ലാതെ ഇഷ്ടക്കേടിന്റെയല്ല.
"ഏതായാലും സാറ് കുളിയൊക്കെ കഴിഞ്ഞുവാ.ഞാൻ അപ്പുറത്തേക്ക് ചെല്ലട്ടെ.അല്ലേൽ അതിയാൻ വിളി തുടങ്ങും."രാജീവന്റെ കണ്ണുകളിൽ നോക്കി കീഴ്ച്ചുണ്ട് കടിച്ചുകൊണ്ട് അവൾ അകത്തേക്ക് കയറി.
സരള കാട്ടിയ ഇടവഴിയിലൂടെ രാജീവ് നടന്നു.രണ്ടുവശത്തും മൺതിട്ടകൾ വേർതിരിക്കുന്ന ആ മൺപാത. രാവിലെ തങ്ങളുടെ ജോലികൾതേടി ഇറങ്ങിയ നാട്ടുകാരിൽ ചിലർ സൂക്ഷിച്ചുനോക്കുന്നു.അയാളെ കടന്ന് പോകുന്നവർ തിരിഞ്ഞ് ഒരു തവണകൂടി ഇതാര് എന്ന ചോദ്യം സ്വയം ചോദിച്ചുകൊണ്ട് അവരുടെ പാടുനോക്കിപ്പോയി.രണ്ടാമത്തെ വളവും തിരിഞ്ഞ് രാജീവൻ പുഴക്കര ലക്ഷ്യംവച്ചു.കടവിലെത്തുമ്പോൾ കുറച്ചു സ്ത്രീകൾ തുണിതിരുമ്മി കുളിക്കാനുള്ള തയ്യാറെടുപ്പാണ്. അടിപ്പാവാടകൊണ്ട് മുലക്കച്ച കെട്ടിയിരിക്കുന്നു.പരിചയമില്ലാത്ത ആളെക്കണ്ടതും അവർ കൈകൾ കൊണ്ട് മുലച്ചാൽ മറച്ചു.
ആരാ,പുരുഷൻമാരുടെ കടവ് അപ്പുറെയാ.കൂട്ടത്തിൽ മുതിർന്ന സ്ത്രീയാണ്.അല്പം ദേഷ്യം കലർന്ന നീരസ്സത്തോടെ ആക്രോശിച്ചു.
അയ്യോ,അറിയാതെ ഞാൻ..... മാറിത്തരാം.അല്ല പുരുഷൻമാരുടെ കടവിലേക്ക്.
ദാ അങ്ങോട്ട് പൊക്കോ,അതിലേയാ. ആ പൊന്തക്കാടിന്റെ അപ്പുറം.
അവർ ചൂണ്ടിക്കാട്ടിയ വഴിയിൽ മുന്നോട്ടുനടന്നു.പൊന്തക്കാട് പിന്നിട്ടു കടവിലെക്ക് നടക്കുമ്പോൾ,സമീപം ഒരു വൃദ്ധൻ പല്ലുപോയ മോണകാട്ടി ചിരിച്ചുകൊണ്ട് മറപറ്റിയിരിക്കുന്നു. കുറച്ചപ്പുറം കടവിൽ പിള്ളേർ നീന്തിക്കുളിക്കുന്നുണ്ട്.ഉള്ളിലെ ചിരിയടക്കി രാജീവ് മുന്നോട്ടുനടന്നു. നല്ല തണുത്ത പുഴവെള്ളത്തിൽ മുങ്ങിനിവരുമ്പോൾ രാജീവൻ അന്നുവരെ.പരിചയിച്ചതിൽനിന്നും വ്യത്യസ്തമായ അനുഭൂതി,അവൻ
💬 Comments
View all comments