Chapter Title : അന്തർവാഹിനി [Pavithran]
പറന്നു പോയാലും അവന്റെ വീട്ടിൽ തന്നെ തിരിച്ചു ചെല്ലും . അങ്ങനെ ഒരു മഴക്കാലത്ത് സ്കൂൾ അവധിയുള്ള ഒരു ദിവസം ഞാൻ അവന്റെ വീട് തേടി ഇറങ്ങി . മഴ ഒന്ന് തോർന്നതു നോക്കി ഏതാണ്ട് പതിനൊന്നു മണിയോടെ ആണ് ഇറങ്ങിയത് . വീട്ടിൽ നിന്നും ഏതാണ്ട് നാല് കിലോമീറ്റര് കാണും പക്ഷെ കുറെ ഉള്ളിൽ ആയതു കൊണ്ട് സ്ഥലപരിചയം പോരാ . അവൻ പറഞ്ഞു തന്ന അറിവ് വച്ച് കുറെ ഉൾവഴികളിലൂടെ പോയി നോക്കിയെങ്കിലും വീട് എനിക്ക് കണ്ടു പിടിക്കാൻ കഴിഞ്ഞില്ല . ഒരു ടാറിടാത്ത കുത്തിറക്കത്തിന്റെ ഇരു വശവും ഏതാനും ചെറുവീടുകൾ മാത്രമുള്ള ഒരു സ്ഥലത്തു വച്ച് തെരച്ചിൽ മതിയാക്കി തിരിച്ചു പോരാൻ ഒരുങ്ങുമ്പോഴാണ് അന്തരീക്ഷം ഇരുണ്ടതും മഴ ചാറിത്തുടങ്ങിയതും , മഴത്തുള്ളികൾ നെല്ലിക്ക വലുപ്പത്തിൽ വീഴാൻ തുടങ്ങിയപ്പോൾ തന്നെ മനസിലായി കൊടും മഴ ആയിരിക്കുമെന്ന് . സൈക്കിൾ ആഞ്ഞു ചവിട്ടി കയറ്റം കയറിത്തുടങ്ങി പകുതിയെത്തിയപ്പോൾ ആണ് മഴയിൽ കുതിർന്ന ചെമ്മൺവഴിയിൽ സൈക്കിൾ തെന്നി വീണത് , എഴുന്നേൽക്കുമ്പോൾ തന്നെ മഴ ആർത്തലച്ചു പെയ്തു തുടങ്ങിയിരുന്നു . ഓടി അടുത്ത് കണ്ട തെങ്ങിൻ പലകയടിച്ച ചുവരുകൾ ഉള്ള ഒരു വീടിന്റെ തിണ്ണയിലേക്കു കയറി , നനയാതെ നിക്കാൻ വളരെ ബുദ്ധിമുട്ടാണ് , സിമന്റ് തിണ്ണക്കു വളരെ വീതി കുറവായിരുന്നു . വീശിയടിക്കുന്ന കാറ്റിൽ തെങ്ങിൻ തലപ്പുകൾ മുടിയഴിച്ചെന്നവണ്ണം ആടുന്നത് കാണാം , ഷർട്ടും പാന്റും മുൻ വശം മുഴുവൻ നനഞ്ഞു കഴിഞ്ഞു . കുറേക്കൂടി ചേർന്ന് നിക്കാൻ ശ്രമിച്ചപ്പോഴാണ് വാതിൽ പലകമേൽ കുറച്ചു ശക്തിയായി
💬 Comments
View all comments