Chapter Title : അന്തർവാഹിനി [Pavithran]
ഒന്ന് തട്ടിയത് . ആരാ എന്നൊരു സ്ത്രീ ശബ്ദം കേട്ടു.. മഴ ആയതു കൊണ്ട് കയറി നിന്നതാണെന്നു മറുപടി പറഞ്ഞപ്പോൾ ജനലിനടുത്തേക്കു വരാൻ പറഞ്ഞു . അടുക്കി വച്ചിരുന്ന വിറകു കമ്പുകൾക്കു മുകളിലൂടെ ഞാൻ ജനലിനടുത്തേക്കു ചെന്നു . പത്തിരുപത്തിമൂന്നു വയസു തോന്നിക്കുന്ന ഒരു പെൺകുട്ടി , ഇരുനിറത്തിൽ വലിയ സുന്ദരി അല്ലെങ്കിലും ഐശ്വര്യമുള്ള മുഖം . കുട്ടിയാണെന്ന് തോന്നിയിട്ടാവണം വാതിൽ തുറന്നു തന്നിട്ട് കുറച്ചു അകത്തേക്ക് കയറി നിന്നോളാൻ പറഞ്ഞു . ഞാൻ വാതിൽ പടിയിൽ തന്നെ നിന്ന് കൊണ്ട് ചെമ്മണ്ണ് പറ്റിയ ഷർട് ഊരി മഴവെള്ളത്തിലേക്കു നീട്ടി കഴുകി വീണ്ടും ധരിച്ചു . ഞാൻ വെറുതെ അകത്തേക്കൊന്നു കണ്ണോടിച്ചു , ഒരു വൃത്തിയുള്ള ചെറിയ മുറി, അതിൽ നിന്നും ഒരു വാതിൽ അടുക്കളയിലേക്കും ഇടത്തേക്കുള്ള വാതിൽ മറ്റൊരു മുറിയിലേക്കുമാണ് . മഴക്കാലമായതിനാൽ ആവണം തോർന്നു തീരാത്ത തുണികൾ മേശമേലും കസേരമേലും ബാക്കിയുള്ളവ കട്ടിലിലും വിരിച്ചിട്ടുണ്ട് . ഈറൻ തുണി ധരിക്കുക കൂടി ചെയ്തപ്പോൾ ഞാൻ ചെറുതായി വിറക്കാൻ തുടങ്ങിരുന്നു . അത് കണ്ടിട്ടാവണം അവൾ അകത്തേക്ക് പോയി കുറച്ചു കഴിഞ്ഞപ്പോൾ ഒരു ഗ്ലാസ് കട്ടൻചായ കൊണ്ട് വന്നു തന്നു. അവൾ നോക്കി നിൽക്കവേ ഞാൻ ആ ചായ മെല്ലെ കുടിച്ചു . അച്ഛനും അമ്മയുമൊക്കെ എവിടെ എന്ന് വെറുതെ ചോദിച്ച എന്റെ ചോദ്യത്തിന് 'അമ്മ അടുത്തുള്ള ഫാക്ടറി തൊഴിലാളി ആണെന്നും അച്ഛൻ തൃശ്ശൂർ എവിടെയോ ജോലിക്കു പോയിരിക്കുകയാണെന്നും ആഴ്ചയിൽ മാത്രമേ വരാറുള്ളെന്നും പറഞ്ഞു . സഹോദരൻ ഈ അടുത്ത് എപ്പോഴോ ഗൾഫിൽ പോയെന്നും അറിഞ്ഞു
💬 Comments
View all comments