Chapter Title : അനുഭവങ്ങൾ ഷംനയും ഷാലുവും [Sidharth]
തനിക്ക് ഈ സമയത്ത് എന്താ അവിടെ കാര്യം? " കൂട്ടത്തിലൊരാൾ ചോദിച്ചു. എല്ലാവരും ഒരുതരം സംശയ ദൃഷ്ടിയോടെ എന്നെ നോക്കാൻ തുടങ്ങി " ആട്ടെ ഇവിടെ ആരെയാ കുട്ടിക്ക് കാണേണ്ടത് ? വേറൊന്നും കൊണ്ടല്ലാട്ടോ ഇതൊക്കെ ചോദിക്കുന്നത് ഇവിടെ ഇത്തരം പരിഷ്ക്കാര കുപ്പായങ്ങളും ഇട്ട് ആരേയും മുമ്പ് ഈ നേരത്ത് ഇവിടെ കണ്ടിട്ടില്ല അതും ചിറയ്ക്കലെ വീടും അന്വേഷിച്ച് ". '' ചിറയ്ക്കലെ മാധവമേനോൻ്റെ പേരക്കുട്ടിയാണ് ഞാൻ, ഡൽഹിയിൽ നിന്നാണ് വരുന്നത് എൻ്റെ പേര് മനു, മനു ശങ്കർ, ശിവശങ്കരൻ്റേയും, മാലതിയുടേയും മകൻ.'' " ഈശ്വരാ മാധവേട്ടൻ്റെ പേരക്കുട്ടിയാണോ മോൻ , ഇതാദ്യം. പറയണ്ടേ, അവിടുത്തെ കാര്യസ്ഥൻ രാമൻ രാവിലെ മുതൽ മോനേയും കാത്തിരിപ്പുണ്ടായിന്നു," അത്രയും നേരം എന്നെ വിചാരണ ചെയ്തിരുന്ന ചേട്ടൻ എൻ്റെ അടുത്ത് വന്ന് കരം കവർന്നു. " എൻ്റെ പേര് ശിവൻകുട്ടി പഞ്ചായത്ത് പ്രസിഡണ്ടാണ് " ആ ചേട്ടൻ സ്വയം പരിചയപ്പെടുത്തി. "മോൻ വാ, അവിടെ.ഇരിക്ക് " ശിവൻ ചേട്ടൻ. എന്നെ ആൽത്തറയിലിരുത്തി. എൻ്റെ വിശേഷങ്ങളെല്ലാം അന്വേഷിച്ചു, അവിടെ കൂടി നിന്നവർക്കെല്ലാം എന്നെ ചേട്ടൻ പരിചയപ്പെടുത്തി. അപ്പോഴേക്കും രാമേട്ടനും എത്തി. ''മനൂട്ടനോട് റെയിൽവേ സ്‌റ്റേഷനിലേക്ക് വരാം എന്ന് ഞാൻ പറഞ്ഞിരുന്നതല്ലേ? അപ്പോൾ മോന് ഒറ്റയ്ക്ക് പോരണം നേരം ഇരുട്ടിയിട്ടും കാണാഞിട്ട് ഞാൻ കുറേ വിഷമിച്ചൂട്ടോ " രാമേട്ടൻ എന്നോട് പരിഭവിച്ചു "എന്തായാലും ഞാൻ എത്തിയല്ലോ രാമേട്ടാ, എന്നാൽ ശരി നാളെ കാണാം " അവിടെയിരുന്നവരോട് യാത്ര പറഞ്ഞ് ഞങ്ങൾ തറവാട് ലക്ഷ്യമാക്കി നടന്നു. ഈ വീടും നാടും ഒന്നും പരിചയമില്ലെങ്കിലും മുത്തച്ഛനോടൊപ്പം രാമേട്ടൻ
💬 Comments
View all comments