Chapter Title : അനുഭവങ്ങൾ ഷംനയും ഷാലുവും [Sidharth]
നാട്ടിലേക്ക് തിരിച്ചു. തറവാട്ട് കുളത്തിൽ കുളിച്ച് ഭക്ഷണവും കഴിച്ച് വാതിലും പടിപ്പുരയും പൂട്ടി രാമേട്ടൻ താക്കോൽ കൂട്ടം എന്നെ ഏൽപ്പിച്ചു, ഞങ്ങൾ കവലയിലേക്ക് നടന്നു. തറവാട്ടിൽ നിന്ന് കുറച്ച് ദൂരം പിന്നിട്ടപ്പോൾ ചില വീടുകൾ ചൂണ്ടി കാണിച്ച് രാമേട്ടൻ പറഞ്ഞു. " ഇനി പടിപ്പുരയും വാതിലും പൂട്ടാതെ പോയാൽ. തന്നെ ആരും ഇതിനകത്തേക്ക് കയറില്ല. ഈ കാണുന്ന വീടുകളെല്ലാം മാധവനങ്ങുന്ന് ഇവിടെ പണിക്ക് വന്നിരുന്നവർക്ക് കെട്ടിക്കൊടുത്തതാണ്, അങ്ങുനിന് വേണ്ടി അവർ സദാ കാവലുണ്ടാകും.'' " ചുരുക്കം പറഞ്ഞാൽ ഈ നാട്ടിലെ ഒരു കൊച്ചു മാടമ്പിയായിരുന്നു മുത്തച്ഛൻ അല്ലേ രാമേട്ടാ" ഞാൻ ചെറുചിരിയോടെ ചോദിച്ചു. ഞങ്ങളെ കണ്ട് അവിടുണ്ടായിരുന്ന വീട്ടുകളിലെ ആളുകൾ പുറത്തേക്കിറങ്ങി വന്നു. എന്നെ രാമേട്ടൻ അവർക്കെല്ലാം പരിചയപ്പെടുത്തി കൊടുത്തു. മോനൂ ഇതാണ് രാഘവൻ നമ്മുടെ പുറംപണിയെല്ലാം ചെയ്യുന്നത് മൂപ്പരാണ്. കൂട്ടത്തിൽ മുതിർന്നൊരാളെ കാണിച്ച് രാമേട്ടൻ പറഞ്ഞു. ഞാനദ്ദേഹത്തിന് ഹസ്തദാനം നൽകി.നിറ പുഞ്ചിരിയോടെ ഇരുകയ്യും നീട്ടി അവർ അത് സ്വീകരിച്ചു. ഉള്ളിൽ ഒട്ടും കളങ്കമില്ലാത്ത നല്ലവരായ കുറേ മനുഷ്യർ. അവർക്കെല്ലാം എൻ്റെ കാര്യത്തിൽ എന്തെന്നില്ലാത്ത ഒരു കരുതൽ. രാഘവേട്ടനും അവിടെ നിന്ന രണ്ട് പേരും ഞങ്ങളോടൊപ്പം കൂടി, ആ കുടുംബങ്ങളിലെ കാരണവർമാരായിരിക്കണം. പോകുന്ന വഴിക്കെല്ലാം അവർ എന്നെ മറ്റുളവർക്ക് പരിചയപ്പെടുത്തുന്നുണ്ടായിരുന്നു. ആ കാരണത്താൽ കവലയിലെത്താൻ വിചാരിച്ചതിലും അധികം സമയമെടുത്തു. പോകാൻ ഉദ്ദേശിച്ചിരുന്ന ബസ്സ് പോയിട്ടുണ്ടായിരുന്നു. അവിടുന്ന് ഒരു ഓട്ടോറിക്ഷ വിളിച്ച് ഞങ്ങൾ ടൗണിലേക്ക് പുറപ്പെട്ടു. സാമാന്യം ഭേദപ്പെട്ട റോഡായിരുന്നു, "മോനൂട്ടാ ഇനി കുറച്ച്ക്കാലം ഇല്ലിക്കോടെ മകളുടെ വീട്ടിൽ പോയി ഇരിക്കണം, വയസ്സായില്ലേ പഴയത് പോലെ ഒന്നിനും വയ്യ
💬 Comments
View all comments