Chapter Title : അനുരാധയുടെ കേസ് ഡയറി 1 [J. K.]
മൂളി.
" സർ... ഇതിന്റെ പിന്നിൽ 'ഡി ക്ലബ് ' ആണ് സർ " അനുരാധ തറപ്പിച്ചു പറഞ്ഞു.
" ഓഹ്.. അനുരാധ .... നീ ഇത് വരെ ആ ക്ലബ് ന്റെ കാര്യം വിട്ടില്ലേ.... നീ പറയുന്നത് സത്യം ആണെന്ന് തെളിയിക്കാൻ എന്തെങ്കിലും തെളിവ് നമ്മുടെ കയ്യിൽ ഉണ്ടോ? ചന്ദ്രശേഘർ ചോദിച്ചു.
" ഇല്ലാ.. " അനുരാധയുടെ തല താഴ്ന്നു.
" പിന്നെ എങ്ങനെ നമുക്ക് അത് ഉറപ്പിക്കാൻ ആക്കും??? " അയാൾ ചോദിച്ചു.
" സർ.. നമ്മൾ ഇവിടെ ഇരുന്നാൽ തെളിവ് കിട്ടില്ല.... അതിനു അന്വേഷിക്കണം... " അവളിലെ പോലീസ് ക്കാരി വീണ്ടും ഉണർന്നു.
" ആ ക്ലബ് മുൻ മന്ത്രി ദിനകരന്റെ ആണെന്ന് നിനക്കും അറിഞ്ഞൂടെ... യൂണിഫോം ഇട്ട ഒരാളെ പോലും ആ ക്ലബ് ന്റെ ഏഴയലത്തു പോലും പോകാൻ അയാൾ സമ്മതിക്കില്ല.. " ഐ ജി യുടെ സ്വരത്തിൽ നിരാശ കലർന്നു.
അയാൾ തുടർന്നു. " അവിടെ ഇലീഗൽ ആയി ഒരുപാടു കാര്യങ്ങൾ നടക്കുന്നുണ്ട് എന്ന് എനിക്കും അറിയാം. പക്ഷെ അവിടെ പോയി, നേരിട്ടൊരു അന്വേഷണം നടക്കില്ല. "
" പിന്നെ എന്ത് ചെയ്യും... ഇനി ഒരു പെൺകുട്ടി കൂടി മിസ്സ് ആവരുത്.... അങ്ങനെ സംഭവിച്ചാൽ അത് നമ്മുടെ കഴിവ് കേടാണ് " അനുരാധ മുഷ്ടി ഞെരിച്ചു കൊണ്ട് പറഞ്ഞു.
" ഒരു വഴി ഉണ്ട്, പക്ഷെ റിസ്ക് ആണ്... " അയാൾ അവളെ നോക്കി പറഞ്ഞു.
" എന്താണ് സർന്റെ പ്ലാൻ? " അവൾ ആകാംക്ഷയോടെ ചോദിച്ചു.
" ദിനകരന്റെ
💬 Comments
View all comments