Chapter Title : അനുരാധയുടെ കേസ് ഡയറി 1 [J. K.]
ക്ലബ് മാത്രം അല്ല അവിടെയുള്ളത് ... ഒരു ഗവണ്മെന്റ് കോളേജും ഉണ്ട്.. അവിടെ അയാളുടെ ആളുകളുടെ ഡ്രഗ് വിതരണം യദേഷ്ട്ടം നടക്കുന്നും ഉണ്ട്. അവിടുത്തെ കുട്ടികളെ അയാൾ ഡ്രഗ് വിൽപ്പനക്കും, പെൺകുട്ടികളെ ട്രാപ്പിൽ ആക്കാനും ഉപയോഗിക്കുന്നുണ്ട്. " ചന്ദ്ര ശേഘർ ഒന്ന് നിർത്തി.
" ആ കോളേജ് വഴി, അവിടത്തെ കുട്ടികൾ വഴിയെ നമുക്ക് ആ ക്ലബ്ബിൽ കയറാൻ പറ്റു..." അയാൾ അവളുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു.
" പക്ഷെ.. സർ.... ദിനകരൻ നമ്മളെ കോളേജിൽ കയറാൻ സമ്മതിക്കും എന്ന് തോന്നുന്നുണ്ടോ??? " അവൾ സംശയത്തോടെ ചോദിച്ചു..
" ഹഹഹ.. ഒരിക്കലും ഇല്ലാ.... നമ്മൾ അതിനു പോലീസ് ആയിട്ടല്ല അങ്ങോട്ട് പോകുന്നത്..." അയാൾ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു.
" പിന്നെ? "
" ആാാ കോളേജിലേക്ക് പഠിക്കാൻ ആയിട്ടാണ് പോകുന്നത്.. " അയാൾ പറഞ്ഞു.
അനുരാധയുടെ മുഗം തെളിഞ്ഞു.
" സർ ആരെയാണ് അയക്കുന്നത്. " അവൾ ആകാംഷയോടെ ചോദിച്ചു.
" അതിനു പറ്റിയ ആളേ കണ്ടുപിടിച്ചിട്ടില്ല.... ഞാൻ അന്വേഷിച്ചു കൊണ്ടിരിക്കുന്നു.! " അയാൾ അവളുടെ കണ്ണുകളിൽ നോക്കി പറഞ്ഞു.
" സർ... ഇനി വേറെ ആളേ അന്വേഷിക്കണ്ട... ഞാൻ പൊയ്ക്കോളാം... " ഉറച്ച ശബ്ദത്തോടെ അനുരാധ പറഞ്ഞു.
അവളുടെ ആ മറുപടി പ്രതീക്ഷിച്ചിരുന്ന കാരണം ഐ ജി യിൽ വലിയ ഭാവ വ്യത്യാസം ഒന്നും ഉണ്ടായില്ല. അയാൾ അവളെ നോക്കി പുഞ്ചിരിച്ചു.
" നിനക്കു അതിനുള്ള ധൈര്യവും, കഴിവും ഉണ്ടെന്നു എനിക്കറിയാം... പക്ഷെ വളരെ അധികം സൂക്ഷിച്ചു വേണം ഓരോ ചുവടും വക്കാൻ.. " ഐ
💬 Comments
View all comments