Chapter Title : അനുരാധയുടെ കേസ് ഡയറി 1 [J. K.]
ജി വളരെ ഗൗരവത്തോടെ അവളോട് പറഞ്ഞു.
" എനിക്കറിയാം സർ. ഞാൻ വേണ്ടതുപോലെ ചെയ്തോളാം.. " അവൾ തികഞ്ഞ ആത്മവിശ്വാസത്തോടെ പറഞ്ഞു.
" പിന്നെ... താൻ അവിടെ തികച്ചും ഒറ്റക്കാണ്... തനിക്കു വേണ്ട സഹായവും, ആളുകളെയും താൻ തന്നെ അവിടെ നിന്നു കണ്ടു പിടിക്കണം... ആരെയും കണ്ണടച്ച് വിശ്വസിക്കരുത് " മുന്നറിയിപ്പെന്നോണം ചന്ദ്ര ശേഘർ പറഞ്ഞു.
" സർ പേടിക്കണ്ട..... എന്റെ ഹസ്ബൻഡ് ഹരി അവിടെയാണ് വർക്ക് ചെയ്യുന്നത്... അദ്ദേഹത്തിന്റെ എല്ലാ സപ്പോർട്ടും നമുക്ക് കിട്ടും. " അവൾ സന്തോഷത്തോടെ പറഞ്ഞു.
" ഓഹ് അതും ശരിയാണല്ലോ..... ഹരി അവിടെയാണല്ലോല്ലേ.... അഹ്... അപ്പൊ കാര്യങ്ങൾ കുറച്ച് കൂടി എളുപ്പം ആയി.... " ചന്ദ്ര ശേഘരനിലും ഒരു ആത്മവിശ്വാസം പ്രകടമായി.
" ഡി ക്ലബ് ഉം അതിനു പിന്നിലെ ദുരൂഹതകളും, കുറ്റവാളികളെയും ഞാൻ വെളിച്ചത്തു കൊണ്ടുവരും... " അനുരാധ ഉറച്ച ശബ്ദത്തോടെ പറഞ്ഞു.
" തന്നെ അവിടെ അപ്പോയിന്റ് ചെയ്യേണ്ട കാര്യങ്ങൾ എല്ലാം ഞാൻ റെഡി ആക്കികൊണ്ട്... താൻ പോകാൻ റെഡി ആയിക്കോളൂ.... പിന്നെ എടുത്തു ചാടി ഒന്നും ചെയ്യരുത്..... ഈ വിവരം വേറെ ആരും അറിയുകയും വേണ്ട.... " ചന്ദ്രശേഘർ അവളെ ഓർമിപ്പിച്ചു...
" ഓക്കേ സർ... " അനുരാധ അവിടെ നിന്നും എഴുന്നേറ്റുകൊണ്ട് പറഞ്ഞു.
" വിഷ് യൂ ഓൾ ദി ബെസ്റ്റ്... " ഐ ജി അവൾക്കു കൈ കൊടുത്തുകൊണ്ട് പറഞ്ഞു.
അനുരാധ IPS
റിട്ടയർഡ് SP അരവിന്ദന്റെയും മാലതിയുടെയും ഏക മകൾ. ആദർശവാനായ അച്ഛനെ കണ്ട് വളർന്ന മകൾ. സ്വാഭാവികം ആയും അവളും
💬 Comments
View all comments