Chapter Title : അനുരാഗലോലരാത്രി [മാക്രി ഗോപാലൻ]
ചിരിച്ചു.
“അത് ബിസിനസ് നമ്പർ ആണ്…
ഞാൻ പ്രൈവറ്റ് നമ്പർ തരാം.”
“ഓഹോ… എനിക്ക് സ്പെഷ്യൽ നമ്പർ ആണോ…”
അവർ കളിയാക്കി.
“കുറച്ചൊക്കെ…”
അത് പറയുമ്പോൾ ഞാൻ അവരെ തന്നെ നോക്കുകയായിരുന്നു.
ഒരു ദിവസം മുഴുവൻ ഒപ്പമുണ്ടായിട്ടും മതിയായില്ല എന്ന പോലെ.
അവർ ചിരിച്ചു കൊണ്ട് നമ്പർ സേവ് ചെയ്തു.
“എന്നാ ശരി അമീ…”
വീണ്ടും ഡോർ തുറക്കാൻ പോയപ്പോൾ ഞാൻ അറിയാതെ വിളിച്ചു.
“ടീച്ചറെ…”
“മ്മ്…?”
അവർ തിരിഞ്ഞു നോക്കി.
ആ കണ്ണിലേക്ക് നോക്കിയപ്പോൾ പറയാൻ വന്നത് മുഴുവൻ പെട്ടെന്ന് കുരുങ്ങി.
എത്ര വർഷമായി മനസ്സിൽ കൊണ്ടുനടന്ന കാര്യമാണിത്.പറയണം എന്ന് തോന്നിയ നിമിഷങ്ങൾ എത്രയോ ഉണ്ടായിരുന്നു.
പക്ഷേ ഇപ്പോൾ പറയാൻ നേരമായപ്പോൾ…ഹൃദയം മുഴുവൻ വിറക്കുന്നു.
“എനിക്ക് ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു…”
“എന്താടാ ഇത്ര സീരിയസ്…”
അവർ ചിരിച്ചു.
പക്ഷേ എനിക്ക് ചിരിക്കാൻ പറ്റിയില്ല. കാരണം ഞാൻ പറയാൻ പോകുന്നത് എന്റെ ജീവിതം മുഴുവൻ ആയിരുന്നു.
“അത്… എങ്ങിനെ പറയണം എന്ന് അറിയില്ല…ടീച്ചർ എങ്ങിനെ എടുക്കും എന്നും”
അവർ ഇപ്പോൾ മുഴുവൻ ശ്രദ്ധയോടെ എന്നെ നോക്കുകയായിരുന്നു.
കാറിനുള്ളിലെ വെളിച്ചത്തിൽ അവരുടെ കണ്ണ് ചെറുതായി തിളങ്ങുന്നുണ്ടായിരുന്നു.
മഴയുടെ മണം കാറ്റിലൂടെ അകത്തേക്ക് കയറുന്നു.ഞാൻ കുറച്ച് നേരം പുറത്തേക്ക് നോക്കി ഇരുന്നു.
പിന്നെ ധൈര്യം കൂട്ടി പറഞ്ഞു.
“ഞാൻ ടീച്ചറെ കല്യാണം കഴിച്ചോട്ടെ…?”
അത് കേട്ട നിമിഷം അവർ അങ്ങനെ തന്നെ നിന്നുപോയി.കൈ ഇപ്പോഴും ഡോറിൽ തന്നെയായിരുന്നു.
അവരുടെ കണ്ണുകൾ പതിയെ വലുതായി.
“അമീ…”
അവർ ചെറുതായി ചിരിക്കാൻ ശ്രമിച്ചു.
“തമാശ പറയാതെ മോൻ വേഗം പോകാൻ നോക്കിയേ”
💬 Comments
View all comments