Chapter Title : അനുരാഗലോലരാത്രി [മാക്രി ഗോപാലൻ]
കിട്ടും എന്ന് തോന്നി…അതുകൊണ്ട് പറയാൻ തോന്നിയില്ല…ഞാൻ നിനക്ക് ഒരു ബാധ്യത ആവാൻ ഞാൻ ആഗ്രഹിക്കുന്നിൽ അമീ. ഇപ്പോഴും നീ എന്നെ സ്വീകരിക്കണം എന്നില്ല. നീ അന്ന് പറഞ്ഞത് പോലെ എന്നും എന്റെ മനസ്സിൽ ഉണ്ടാകും ഞാൻ സ്നേഹിക്കും പ്രണയിക്കും എന്റെ സ്വന്തം എന്നത് പോലെ. “
അവൾ എന്റെ നെഞ്ചിലേക്ക് കൂടുതൽ ചേർന്നു വിതുമ്പി കരഞ്ഞു.ഞാൻ അവളെ എന്നിലേക്ക് മുറുക്കി പിടിച്ചു.
“എന്റെയാ പെണ്ണെ നീ വിട്ട് കളയില്ല ഞാൻ “
അതും പറഞ്ഞു ഞാൻ അവളെ എന്നിലേക്ക് വീണ്ടും അണച്ചു.
അവളുടെ വിതുമ്പൽ വീണ്ടും കാറിൽ നിറഞ്ഞു.
അൽപ്പം കഴിഞ്ഞു കരച്ചിൽ അടങ്ങിയപ്പോൾ അവൾ തുടർന്ന്.
“നിന്നോട് ഇത്ര നേരം അങ്ങിനെയൊക്കെ പറയുമ്പോഴും…
എന്നെ വേണ്ടെന്ന് നീ പറയല്ലേ എന്നായിരുന്നു എന്റെ പ്രാർത്ഥന…”
ഞാൻ അവളെ കൂടുതൽ ചേർത്തുപിടിച്ചു.
“ഞാൻ തോറ്റുപോയടാ അമീ…നിന്റെ ഈ സ്നേഹത്തിന് മുന്നിൽ…”
അവളുടെ ശബ്ദം പൂർണമായി തകർന്നിരുന്നു.അവൾ നിർത്താതെ കരഞ്ഞുകൊണ്ടിരുന്നു.ഞാനും അറിയാതെ കരഞ്ഞുപോയി. ആ നിമിഷം എന്റെ കൈകളിൽ കിടക്കുന്നത് ഞാൻ പ്രണയിച്ചവൾ മാത്രമല്ലായിരുന്നു.എന്റെ ജീവനും ജർവിതവുമായിരുന്നു.
കുറെ നേരം ഞങ്ങൾ അങ്ങനെ തന്നെ ഇരുന്നു.
പരസ്പരം ഒന്നും പറയാതെ…
ഒരിക്കലും അകലാൻ മനസില്ലാത്ത രണ്ടു മനുഷ്യരെ പോലെ.
സമയം മുന്നോട്ട് പോയികൊണ്ടിരുന്നു. സൂര്യ അസ്തമയിച്ചു. ചുറ്റും ഇരുൾ പടർന്നു.
കാറിനുള്ളിൽ ചെറിയ തണുപ്പ് നിറഞ്ഞിരുന്നു. പുറത്തേക്ക് രാത്രി കൂടുതൽ ആഴമാകുകയായിരുന്നു. റോഡിലൂടെ ഇടക്ക് മാത്രം വാഹനങ്ങളുടെ വെളിച്ചം കടന്നുപോകും. ആ വെളിച്ചം ഓരോ തവണ കാറിന്റെ ഗ്ലാസിലൂടെ അകത്തേക്ക് വീഴുമ്പോഴും എന്റെ നെഞ്ചിലേക്ക് മുഖം ചേർത്ത് കിടക്കുന്ന ശ്രീജയുടെ
💬 Comments
View all comments