Chapter Title : അനുരാഗലോലരാത്രി [മാക്രി ഗോപാലൻ]
മുഖം ചെറുതായി തെളിഞ്ഞു കാണും.
കരഞ്ഞതുകൊണ്ട് കണ്ണുകൾ ഇപ്പോഴും ചുവന്നിരുന്നു.
പക്ഷേ ആ മുഖത്ത് ഇപ്പോൾ ഒരു സമാധാനം ഉണ്ടായിരുന്നു.
വർഷങ്ങൾക്ക് ശേഷം ആരുടെയോ അടുത്ത് സുരക്ഷിതമായി ചാരിക്കിടക്കുന്ന ഒരാളുടെ സമാധാനം.
അവളുടെ കൈകൾ എന്റെ ഷർട്ടിൽ മുറുകെ പിടിച്ചിരുന്നു. ഞാൻ ഒന്ന് അകലാൻ നോക്കിയാലും വീണ്ടും എന്നിലേക്ക് ചേർന്ന് കിടക്കാൻ നോക്കുന്ന പോലെ.
ഞാൻ മെല്ലെ അവളുടെ മുടിയിഴകളിലൂടെ വിരൽ ഓടിച്ചു.
കുളി കഴിഞ്ഞ മുടിയുടെ മണം ഇപ്പോഴും ഉണ്ടായിരുന്നു. അതിനൊപ്പം അവളുടെ ശരീരത്തിന്റെ ചൂടും… പെർഫ്യൂമിന്റെ മൃദുവായ മണവും… എല്ലാം ചേർന്ന് എന്റെ തല തന്നെ മയക്കുന്ന പോലെ തോന്നി.
അവൾ ഒന്നുകൂടെ എന്നിലേക്ക് ചേർന്നു.ആ നിമിഷം എനിക്ക് മനസ്സിലായി…എന്റെ ശ്രീജക്ക് ഇനി എന്നെ വിട്ട് ഒറ്റയ്ക്ക് പോകാൻ മനസ്സില്ലെന്ന്.
കുറച്ച് കഴിഞ്ഞപ്പോൾ അവളുടെ കരച്ചിൽ പൂർണമായി അടങ്ങി.
ശ്വാസം പതുക്കെയായി.ഞാൻ മെല്ലെ അവളുടെ താടി ഉയർത്തി.
കണ്ണുകൾ നിറഞ്ഞു തന്നെയുണ്ട്.
പക്ഷേ ആ കണ്ണുകളിൽ ഇപ്പോൾ പേടിയേക്കാൾ കൂടുതൽ സ്നേഹമുണ്ടായിരുന്നു., പ്രണയം ഉണ്ടായിരുന്നു.
ഞാൻ കുറച്ച് നേരം ആ മുഖത്തേക്ക് തന്നെ നോക്കി നിന്നു.
ഒരിക്കൽ ക്ലാസ്സിൽ ഇരുന്ന് ഞാൻ ഒളിഞ്ഞ് നോക്കിയിരുന്ന എന്റെ ടീച്ചർ.
ഇന്ന് എന്റെ മുന്നിൽ എന്റെ പെണ്ണായി ഇങ്ങനെ ഇരിക്കുന്നു എന്ന് ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ലായിരുന്നു.
ഞാൻ മെല്ലെ പറഞ്ഞു.
“നാളെ നമ്മുടെ കല്യാണം…”
അവളുടെ കണ്ണുകൾ ഒന്ന് വലുതായി.
ഞാൻ ചിരിച്ചു.
“പാലക്കാട്ടുള്ള അമ്പലത്തിൽ വെച്ച്. അത് കഴിഞ്ഞ് തിരിച്ചു വന്ന് രജിസ്റ്റർ ചെയ്യാം.”
അവൾ ഒന്നും മിണ്ടിയില്ല.പക്ഷേ ആ കണ്ണുകൾ പതിയെ നിറയാൻ തുടങ്ങി.
💬 Comments
View all comments