Chapter Title : അനുരാഗപുഷ്പങ്ങൾ 2 [രുദ്ര] [Climax]
ശരിയാക്കാൻ പറ്റു.... പരിചയക്കാരൊന്നും ഇല്ലാത്ത സ്ഥലമല്ലേ.... ഒറ്റയ്ക്ക് പോകണ്ടേ.... ഇനി അങ്ങോട്ട്.... "
പിന്നിൽ നിൽക്കുന്ന അരവിന്ദിനോട് അമൽ പറഞ്ഞു.... തിരിച്ചൊന്നും പറയാനാകാതെ അവൻ ശില കണക്കെ നിന്നു..... അമൽ അവന്റെ മുഖത്തു നോക്കി ഒന്ന് പുഞ്ചിരിച്ചുകൊണ്ട് പുറത്തേക്ക് ഇറങ്ങി..... ഹാളിൽ അച്ഛനും അമ്മയും
അവനെ നോക്കി നിറകണ്ണുകളോടെ നിൽക്കുന്നുണ്ടായിരുന്നു.... അവരോടും ഒരു പുഞ്ചിരിയോടെ അവൻ യാത്ര ചോദിച്ചു..... തല താഴ്ത്തി മാറി നിൽക്കുന്ന ഇന്ദുവിന്റെ അടുത്തേക്ക് അവൻ നടന്നു...
" ക്ഷമിക്കണം താൻ..... ഞാൻ.... എന്റെ പോട്ട ബുദ്ധിക്ക് എന്തൊക്കെയോ.... സോറി.... "
കണ്ണുകൾ നിറഞ്ഞിരുന്നെങ്കിലും ഒരു പുഞ്ചിരിയോടെ അവൻ പറഞ്ഞു.... അവൻ ബൈക്കിനടുത്ത് എത്തിയപ്പോളേക്കും അരവിന്ദ് ഓടി അവന്റെ അടുത്ത് എത്തിയിരുന്നു....
" സോറി ഡാ... "
അവനെ കെട്ടിപിടിച്ചുകൊണ്ട് അരവിന്ദ് പറഞ്ഞു....." എന്തിന് .... നീ എന്റെ ഫ്രണ്ട് അല്ലേടാ... "
അമൽ കൂടുതലൊന്നും പറയാതെ ബൈക്കിൽ കയറി റോഡിലേക്ക് ഓടിച്ചു പോയി.... പടിപ്പുര കടന്ന ശേഷം അവൻ ഒന്നുകൂടി തിരിഞ്ഞു നോക്കി.... അന്ന് അവന് യാത്ര പറയാൻ അവിടെ കരിനീലമിഴികൾ ഉണ്ടായിരുന്നില്ല.... പദസരത്തിന്റെ കിലുക്കം ഉണ്ടായിരുന്നില്ല....
-----------------------------------------------------------
മാസങ്ങൾക്ക് ശേഷം വീണ്ടും അതേ പടിപ്പുര വാതിലിനു മുൻപിൽ.... ഇന്നും ഇവിടെ ഒരു കല്യാണത്തിനുള്ള ഒരുക്കങ്ങൾ നടക്കുന്നുണ്ട്..... ഇന്ദുവിന്റെ കല്യാണം..... അവൻ ഒന്നുകൂടി ആ പടിപ്പുര വാതിൽ കടന്ന് ആ വീടിന്റെ ഉമ്മറത്തെത്തി.... അവന്റെ കണ്ണുകൾ ആളുകൾക്കിടയിൽ
അരവിന്ദിനെ തിരക്കി നടന്നു.... പക്ഷെ അവനെ വരവേറ്റത് കിലുങ്ങുന്ന പദസരത്തിന്റെ ശബ്ദമായിരുന്നു.... അവന്റ ഹൃദയമിടിപ്പ് കൂടി..... ശബ്ദം കേട്ട ഭാഗത്തേക്ക് അവന്റെ മിഴികൾ പാഞ്ഞു....
💬 Comments
View all comments