Chapter Title : അനുരാഗപുഷ്പങ്ങൾ 2 [രുദ്ര] [Climax]
അത് രണ്ടു കരിനീല മിഴികളിലുടക്കി നിന്നു.... ഇന്ദു.... അവന്റെ ചുണ്ടുകൾ മന്ത്രിച്ചു
ഇന്ദു.... അവളും അവനെ കണ്ടിരുന്നു.... ആ കാലുകളുടെ വേഗം കുറഞ്ഞു.... അവളുടെയും അവന്റെയും കണ്ണുകൾ തമ്മിൽ കോർത്ത് നിന്നു.... അവൻ അവളെ ആകമാനം ഒന്ന് നോക്കി.... എന്നും അവൻ വരുമ്പോൾ കാണാറുള്ള ആ ചൈതന്യം ഇന്ന് ആ മുഖത്തില്ല... ആകെ ക്ഷീണിച്ചിരിക്കുന്നു.... കല്യാണപെണ്ണിന്റെ യാതൊരു പ്രൗഢിയും അവളിലുണ്ടായിരുന്നില്ല... പക്ഷെ ഇപ്പോളും ആ മിഴികൾക്ക് എന്തോ പറയാനുള്ളത് പോലെ..... അവന്റെ ശ്രദ്ധ ചെറുതായി ഉന്തിയ അവളുടെ വയറിൽ ചെന്നവസാനിച്ചു.... അരുതെന്ന് വിചാരിച്ചിരുന്നിട്ടും ഒരു കൊള്ളിയാൻ അവന്റെയുള്ളിലൂടെ പാഞ്ഞു... അവൾ ഒരു അമ്മയാകാൻ പോവുകയാണ്.... ഒരു ഭാര്യയാകാൻ പോവുകയാണ്.... അവൻ സ്വയം പറഞ്ഞാശ്വസിക്കാൻ ശ്രമിച്ചു.... പക്ഷെ ഒരു കൈയകലത്തിൽ അവൾ നിൽക്കുമ്പോൾ അവന്റെ മനസ്സ് കേട്ട് പൊട്ടിയ പട്ടം പോലെയാകുന്നു.... എങ്കിലും അവസാനം അവൾ പറഞ്ഞ വാക്കുകൾ അവന്റെയുള്ളിൽ അലയടിച്ചു കൊണ്ടിരുന്നു....
" അല്ല.... ആരാ ഇത്... അമലേട്ടനോ??..
ഇതെപ്പോ വന്നു..??.. "
എവിടെ നിന്നോ ഒരു സ്ത്രീ ശബ്ദം കേട്ട് അവൻ തിരിഞ്ഞു നോക്കി....ചുരിദാർ ഇട്ട ഒരു പെൺകുട്ടി.... എന്നോ കണ്ടു മറന്ന മുഖം.... പക്ഷെ ഓർമ വരുന്നില്ല..... അവൾ വന്നപാടെ അവന്റെ കൈയിലെ ബാഗ് വാങ്ങി കൈയിൽ പിടിച്ചു.... എന്നിട്ട് അകത്തേക്ക് നടക്കാൻ തുടങ്ങി.... അതു കണ്ടപ്പോൾ ഇന്ദുവും അകത്തേക്ക് കയറിപ്പോയി.... അവൻ ശില കണക്കെ അവൾ പോകുന്ന വഴി നോക്കി നിന്നു....
" എന്താണ് മാഷേ.... അകത്തേക്ക് വരുന്നില്ലേ.... അരവിന്ദേട്ടൻ പറഞ്ഞിരുന്നു വരാൻ സാധ്യതയുണ്ടെന്ന്.... അതുകൊണ്ട് മുറി ശരിയാക്കി ഇട്ടിട്ടുണ്ട്.... പിന്നെ പുള്ളിക്കാരൻ
💬 Comments
View all comments