Chapter Title : അനുരാഗപുഷ്പങ്ങൾ 2 [രുദ്ര] [Climax]
സദ്യയുടെ കാര്യത്തിന് പുറത്തേക്ക് പോയേക്കുവാ.... "
അവൾ പടികൾ കയറുന്ന വഴി ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു..... അപ്പോളും ആ പെൺകുട്ടിയെ മനസ്സിലാകാത്തതിനാൽ അവൻ സംശയത്തോടെ അവിടെ തന്നെ നിന്നു....
" ശെടാ..... ഈ മാഷ്ക്ക് എന്നെ മനസിലായില്ലേ.... ഇത് ഞാനാ... ആരതി.... നമ്മൾ ഒരിക്കൽ ക്ഷേത്രത്തിൽവച്ചു കണ്ടില്ലേ.... ഇന്ദുവിന്റെ കൂട്ടുകാരി.... "
പെട്ടന്ന് അമലിന് ആ സംഭവം ഓർമ വന്നു.... ഒപ്പം ഇന്ദു അന്ന് പറഞ്ഞ കാര്യവും അവന്റെ ചെവിയിൽ മുഴങ്ങി....
' അവൾക്ക് അമലേട്ടനെ ഇഷ്ടമാണെന്ന് പറഞ്ഞു.... ടൗണിൽ വച്ച് നേരത്തെ കണ്ടു പരിചയമൊക്കെയുണ്ടെന്ന്.... '" ഓഹ്... സോറി ആരതി... ഞാൻ പെട്ടന്ന് ഓർത്തില്ല.... കുറേ നാളായില്ലേ കണ്ടിട്ട്... തന്റെ പഠിത്തം ഒക്കെ കഴിഞ്ഞോ??... "
അവൻ ഒരു വിളറിയ ചിരിയോടെ അവളോട് ചോദിച്ചു....
" ഉവ്വ്.... കഴിഞ്ഞിട്ട് കുറച്ചായി.... ഇപ്പോൾ വീട്ടിൽ കല്യാണം ഒക്കെ ആലോചിച്ചു തുടങ്ങി.... "
അവളുടെ നോട്ടത്തിൽ പ്രതീക്ഷയുടെ ഒരു കണികയുള്ളത് പോലെ അവന് തോന്നി... അവളെ നോക്കാനാകാതെ അവൻ മുഖം തിരിച്ചു.... വീട്ടിലേക്ക് കയറിയപ്പോൾ പണ്ട് ചേച്ചിയുടെ കല്യാണത്തിന് കണ്ടു പരിചയമുള്ള പല മുഖങ്ങളും കണ്ടു... അതിനിടയിൽ അമ്മയുടെയും... അവർ അവനെ നോക്കി വിളറിയ ഒരു പുഞ്ചിരി സമ്മാനിച്ചു.... തിരിച്ചവനും... ഇന്ദുവിനെ ഒന്നുകൂടി കാണാൻ അവന്റെ കണ്ണുകൾ തിരത്തെങ്കിലും നിരാശയായിരുന്നു ഫലം .... ആരതി അവന്റെ പഴയ റൂമിൽ ബാഗ് കൊണ്ടുപോയി വച്ചു.... പിന്നാലെ അവനും എത്തി...
" താൻ ശരിക്കും ഇവിടെയങ്ങ് കൂടിയല്ലേ??... "
അവൻ ആരതിയോട് ചോദിച്ചു...
"അതേല്ലോ.... എന്റെ ബാല്യകാലസഖിയുടെ കല്യാണമല്ലേ.... അതും പ്രേമവിവാഹം... അപ്പൊ
💬 Comments
View all comments