0%

Chapter Title : അനുരാഗപുഷ്പങ്ങൾ 2 [രുദ്ര] [Climax]

Author : Kambikathakal Read All Parts 537
ഞാൻ എപ്പോളും കൂടെ വേണ്ടേ... " അവളുടെ വാക്കുകൾ ചാട്ടുളി പോലെ അവന്റെ ഉള്ളിൽ പതിച്ചു.... " പ്രേ... പ്രേമവിവാഹമോ..?? അവൻ വിക്കിക്കൊണ്ട് ചോദിച്ചു.... " അതേന്നെ.... എല്ലാവരും അങ്ങനാണല്ലോ പറയുന്നത്.... എങ്കിലും അവൾ ആ രാജുവിനെ പ്രേമിച്ചു കളയുമെന്ന് ആരും വിചാരിച്ചില്ല.... ഇവിടെ ആർക്കും താല്പര്യം ഉണ്ടായിരുന്നില്ല.... പിന്നെ അവൻ വന്ന് അവന്റെ കുഞ്ഞിനെയും അമ്മയെയും വേണമെന്ന് പറഞ്ഞ് പ്രശ്നം ഉണ്ടാക്കി എന്നൊക്കെയാണ് പറയുന്നത്..... അവളോട് ചോദിച്ചിട്ട്‌ ഒന്നും മിണ്ടുന്നതുമില്ല.... " ആരതി പറഞ്ഞു നിർത്തി.... അമൽ ഒന്നും മിണ്ടാതെ നിന്നു.... ഇന്ദു വേറെ ഒരാളെ സ്നേഹിച്ചിരുന്നു എന്ന് കേൾക്കുമ്പോൾ തന്നെ കാരമുള്ള് ഹൃദയത്തിൽ തറയ്ക്കുന്ന വേദനയാണ് അവന് അനുഭവപ്പെടുന്നത്..... അപ്പോൾ അവൾ വേറെ ഒരാളുടേതാകുന്നത് അവന് എങ്ങനെ സഹിക്കാനാകും എന്ന് അവൻ ചിന്തിച്ചു.... " അതേ.... സ്വപ്നം കാണുവാണോ മാഷേ.... എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിച്ചാൽ മതി കേട്ടോ... " ഒരു പുഞ്ചിരി സമ്മാനിച്ച് അവൾ കടന്നു പോയി.... മനസ്സ് തകർന്ന് നിൽക്കുമ്പോളും പുഞ്ചിരിയുടെ മുഖപടമണിഞ്ഞ് അവൻ കട്ടിലിലേക്ക് വീണു.... എവിടെയൊ ഒരു കുഞ്ഞ് കരയുന്ന ശബ്ദം കേട്ടിട്ടാണ് അമൽ ഞെട്ടിയുണർന്നത്.... എവിടെയാണെന്നോ സമയം എന്താണെന്നോ ഉള്ള ബോധം അവന് വരാൻ അൽപ്പം സമയം എടുത്തു..... ഉച്ച കഴിഞ്ഞിരുന്നു.... തലയ്ക്ക് ആകെ പെരുപ്പ് പോലെ അവന് തോന്നി.... കുളത്തിൽ ഒന്ന് മുങ്ങി കുളിക്കാൻ അവൻ ഡ്രെസ്സും എടുത്ത് പുറത്തേക്ക് ഇറങ്ങി.... വീട്ടിൽ ആകെ ആളുകളുടെ എണ്ണം കൂടിയത് അവൻ ശ്രദ്ധിച്ചു.... പക്ഷെ അന്ന് ചേച്ചിയുടെ കല്യാണത്തിന് കണ്ടത് പോലെയുള്ള സന്തോഷം ആരുടേയും മുഖത്ത് ഉണ്ടായിരുന്നില്ല....

💬 Comments

View all comments