0%

Chapter Title : അനുരാഗപുഷ്പങ്ങൾ 2 [രുദ്ര] [Climax]

Author : Kambikathakal Read All Parts 538
എല്ലാവരും തമ്മിൽ എന്തൊക്കെയൊ കുശുകുശുക്കുന്നുണ്ട്.... 'ഇന്ദുവിനെ പറ്റി കുറ്റം പറയുകയായിരിക്കും.... ' അവൻ മനസ്സിലൊർത്തു... അവന്റെ ചുണ്ടിൽ അവരോട് ഒരു പുശ്ചത്തിന്റെ ചിരി വന്നു....
എന്തൊക്കെയാണെങ്കിലും ഇഷ്ടപ്പെട്ടിരുന്ന പെണ്ണിനെ ആരെങ്കിലും കുറ്റം പറയുന്നതോ തെറ്റായി നോക്കുന്നതോ ഒരാണിന് ഇഷ്ടപെടില്ലല്ലോ....അവൻ കുളപ്പടവിലേക്ക് നടന്നു.... പോകുന്ന വഴിക്ക് നിന്നവരെ ഒന്നും അവൻ ശ്രദ്ധിച്ചില്ല.... എല്ലാവരും തിരക്കിട്ട പണിയിലാണ്.... മുറ്റത്ത് വലിയ പന്തൽ ഒരുങ്ങുന്നു.... ആളുകൾ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു.... അവൻ അവർക്കിടയിലൂടെ കുളപ്പടവിലെത്തി... അവൻ പടിക്കെട്ട് ഇറങ്ങാൻ തുടങ്ങിയപ്പോളേക്കും ആരോ അവിടെ നിന്നും കയറി വരുന്നത് അവൻ കണ്ടു.... ആളെ മനസ്സിലാക്കാൻ അധികം സമയം വേണ്ടി വന്നില്ല..... ഇന്ദു... കലങ്ങിയ കണ്ണുകൾ തുടച്ചുകൊണ്ട് അവൾ മുകളിലേക്ക് കയറി വന്നു... അപ്രതീക്ഷിതമായി അമലിനെ കണ്ടപ്പോൾ മുഖം ഒളിപ്പിക്കാൻ അവൾ ഒരു പാഴ് ശ്രമം നടത്തി നോക്കി.... പക്ഷെ അവനെ മറികടന്ന് അവൾ പോകുന്നത് നോക്കി നിൽക്കാനേ അവന് കഴിഞ്ഞുള്ളു.... അവസാനം അവൾ പറഞ്ഞ വാക്കുകൾ ഉണ്ടാക്കിയ മുറിവ് അതുവരെ അവനിൽ നിന്നും മാഞ്ഞു പോയിരുന്നില്ല.... പക്ഷെ അവന്റെ മനസ്സിൽ ഒരുപാട് സംശയങ്ങൾ ഉരുണ്ടു കൂടി.... ഇഷ്ടപ്പെട്ടയാളെ വിവാഹം ചെയ്യുന്ന പെൺകുട്ടിയുടെ യാതൊരു പ്രസരിപ്പും ഇന്ദുവിനുണ്ടായിരുന്നില്ലന്നു മാത്രമല്ല അവൾ കരയുകയും ചെയ്യുന്നു.... അന്ന് അവസാനം ഈ വീടിന്റെ പടിയിറങ്ങിയ ദിവസം ക്ഷേത്രത്തിൽ പോകുന്നത് വരെ തന്നോട് സ്നേഹത്തിൽ പെരുമാറിയ ഇന്ദു തിരികെ വന്നപ്പോൾ മുതലാണ് അകന്നു തുടങ്ങിയത്.... അതിന്റെ കാരണം ആലോചിച്ച് പല രാത്രികളിലെയും ഉറക്കം പോലും നഷ്ടപെട്ടിട്ടുണ്ട്.... എവിടെയോ എന്തൊക്കെയൊ പിഴവുകൾ പോലെ.... തനിക്കറിയാത്ത എന്തെക്കെയോ സംഭവിച്ചിട്ടുണ്ടെന്ന് അവന് മനസ്സിലായി.... ഇന്ദു

💬 Comments

View all comments