0%

Chapter Title : അനുരാഗപുഷ്പങ്ങൾ 2 [രുദ്ര] [Climax]

Author : Kambikathakal Read All Parts 539
അതൊരിക്കലും പറയാൻ പോകുന്നില്ല.... അല്ലാതെ അതറിയണമെങ്കിൽ അവൻ പറയണം... രാജു.... അവനെ ഒന്നുകൂടി കാണണമെന്ന് മനസ്സിൽ ഉറപ്പിച്ച് അമൽ കുളിച്ചു കയറി.... മുൻപിലുള്ളത് നാളെ ഒരു ദിവസം കൂടി മാത്രം.... മറ്റെന്നാൾ അവളുടെ കല്യാണമാണ്..... കുളിച്ചു വന്നപ്പോൾ തന്നെ അരവിന്ദിനെയും അച്ഛനെയും കണ്ടു.... അരവിന്ദിന് അവനോട് എങ്ങനെ സംസാരിച്ചു തുടങ്ങുമെന്നറിയാതെ ഒരു പരുങ്ങൽ ഉണ്ടായിരുന്നു.... പക്ഷെ അമലിന്റെ ഒരു കെട്ടിപിടിത്തത്തിൽ അവസാനിക്കുന്നത് മാത്രമായിരുന്നു അത്.... പണ്ടത്തേത് പോലെ അവർ ഒരുപാട് കാര്യങ്ങൾ സംസാരിച്ചു.... പുതിയ ജോലിയെ പറ്റി പഴയ കൂട്ടുകാരെ പറ്റി അങ്ങനങ്ങനെ.... പക്ഷെ പണ്ടത്തേത് പോലെ അവന്റെ കൂടെ നടന്ന് ഓരോ ജോലികൾ ചെയ്യാൻ അവൻ കൂട്ടാക്കിയില്ല.... ചെയ്തു തീർക്കാൻ വേറെ ഒരുപാട് കാര്യങ്ങൾ ഉണ്ടെന്ന് ആരോ മനസ്സിൽ ഇരുന്ന് പറയുന്നുണ്ടായിരുന്നു.... " എന്താണ് മാഷേ.... എന്താണ് ഇത്ര വലിയ ആലോചന.... " സന്ധ്യ സമയത്ത് പുറത്തേക്ക് നോക്കിയിരുക്കുന്ന അവനോട് ആരതി പിന്നിലൂടെ വന്ന് അവന്റെയടുത്ത് ഇരുന്നുകൊണ്ട് ചോദിച്ചു " യേ.... വെറുതെ ഇങ്ങനെ.... അല്ല താൻ വീട്ടിലൊന്നും പോണില്ലേ....?.. " അമൽ ചോദിച്ചു... " ഓ... നമ്മളെ പറഞ്ഞു വിടാഞ്ഞിട്ടാണല്ലേ.... എന്നാലെ ഞാൻ രണ്ടു ദിവസത്തേക്ക് എങ്ങും പോണില്ല... ഇന്ദുവിന്റെ കൂടെ നിക്കാൻ പോവാ.... " അവൾ ഒരു ചിരിയോടെ പറഞ്ഞു... " യേ... ഞാൻ അങ്ങനെ ഉദ്ദേശിച്ചല്ല... അല്ല... ഈ ഇന്ദുവിന്റെ മുഖത്ത് ഒരു സന്തോഷം ഇല്ലല്ലോ.... സാധാരണ പ്രമിച്ച പുരുഷനെ ഭർത്താവ് ആയിട്ട് കിട്ടുമ്പോൾ നല്ല സന്തോഷം ഉണ്ടാകേണ്ടതല്ലേ...??.. " " ആവോ... ഞാനും അത് അവളോട്‌ ചോദിച്ചു.... പക്ഷെ അവൾ

💬 Comments

View all comments