0%

Chapter Title : അനുരാഗപുഷ്പങ്ങൾ 2 [രുദ്ര] [Climax]

Author : Kambikathakal Read All Parts 540
ഒന്നും പറഞ്ഞില്ല.... വയറ്റിൽ ഒരു കുഞ്ഞ് ഉള്ളതല്ലേ ചിലപ്പോൾ അതിന്റെ ബുദ്ധിമുട്ട് ഒക്കെ കൊണ്ടാരിക്കും... "
" മ്മ്... പിന്നെ തനിക്ക് ഈ രാജുവിന്റെ വീട് അറിയാമോ.... ഇന്ദുവിനെ കെട്ടാൻ പോകുന്ന...." അമൽ മറ്റാരും കേൾക്കാതെ ശബ്ദം താഴ്ത്തി അവളോട്‌ ചോദിച്ചു.... " ഉവ്വ... ആ പാടം കടന്ന് അപ്പുറത്ത് പോയാൽ മതി... എല്ലാവരും പറഞ്ഞു തരും.... എന്തിനാ ഇപ്പൊ അയാളുടെ വീട്ടിൽ പോകുന്നെ.... ആൾ അത്ര നല്ലവനല്ല കെട്ടോ... " അവൾ ഒരു താക്കീത് പോലെ പറഞ്ഞു... " ഞാനും... " ഒരു ചിരിയോടെ അവനും പറഞ്ഞു... " ആരതി...ചുമ്മ സൊറ പറഞ്ഞിരിക്കാതെ നീ ഇങ്ങോട്ട് ഒന്ന് വരണുണ്ടോ??..." പിന്നിൽ നിന്നും ഒരു ശബ്ദം കേട്ട് അവർ രണ്ടു പേരും തിരിഞ്ഞ് നോക്കി.... ഇന്ദുവായിരുന്നു അത്.... അന്ന് അമ്പലത്തിൽ വച്ച് തന്നെയും ആരതിയെയും ഒരുമിച്ച് കണ്ടപ്പോൾ മുഖത്തു വന്ന അതേ ഭാവമല്ലേ അതെന്ന് അമലിന് തോന്നി.... ആരതി അവളുടെ അടുത്ത് ചെന്നിട്ടും അതേ പോലെ തന്നെ അവൾ അവനെ നോക്കി നിന്നു.... അൽപ്പം കഴിഞ്ഞ് ചവിട്ടി കുലുക്കി അകത്തേക്ക് പോയി.... കുറച്ചു നേരം കൂടി അവിടെ ഇരുന്നിട്ട് ആരും കാണാതെ അമൽ അവിടെ നിന്നും ഇറങ്ങി നടന്നു.... രാജുവിനെ കാണണം എന്നുള്ളതായിരുന്നു ലക്ഷ്യം.... പാടത്തിലൂടെ നടന്ന് അവന് പഴയ ഓലപ്പുരയുടെ അടുത്തെത്തി... അപ്പോളാണ് അവിടെ നിന്നും ആരൊക്കെയോ സംസാരിക്കുന്നത് അവൻ കേട്ടത്.... അതിനിടയ്ക്ക് ആരോ ഇന്ദുവെന്ന് പറയുന്നതും എല്ലാവരും കൂടി ആർത്തു ചിരിക്കുന്നതും കേട്ട് അവൻ നടത്തം അവസാനിപ്പിച്ചു.... അവൻ ഓലപ്പുരയുടെ പിന്നിൽ പോയി നിന്ന്

💬 Comments

View all comments