Chapter Title : അനുരാഗപുഷ്പങ്ങൾ 2 [രുദ്ര] [Climax]
അത് ആരൊക്കയാണെന്ന് വിടവിലൂടെ നോക്കി.... ഒന്ന് രാജുവായിരുന്നു... കൂടെ ഒരു നാലഞ്ചു പേരുകൂടി ഇരുന്നു മദ്യപിക്കുകയാണ്.... എല്ലാവരും എന്തോ പറഞ്ഞു ചിരിക്കുന്നുമുണ്ട്....
" എന്നാലും മുതലാളിയെ സമ്മതിച്ചിരിക്കുന്നു... ഒരിക്കലും പിടി തരില്ലെന്ന് പറഞ്ഞു മാറിക്കൊണ്ടിരുന്ന ആ ഇന്ദുവിന്റെ വയറ്റിലും ഉണ്ടാക്കി നാളെ കഴിഞ്ഞ് കെട്ടാനും പോകുന്നു....വേറെ ആരെ കൊണ്ട് പറ്റും... "
അതിലൊരുത്തൻ പറഞ്ഞു....
" എങ്കിലും സാധാരണ ആവശ്യം കഴിഞ്ഞാൽ മുതലാളി എല്ലാ പെണ്ണുങ്ങളെയും ഒഴിവാക്കാറാണല്ലോ പതിവ്.... പക്ഷെ ഇവിടെ എന്ത് പറ്റി... "
" അതിന് അവൾ എവിടോ പോയി ആരുടെയോ കൊച്ചിനെ വയറ്റിൽ ഇട്ടോണ്ട് വന്നാൽ എന്റെ ആവശ്യം എങ്ങനാടാ തീരുക...."
ഒരു ചിരിയോടെ രാജു പറഞ്ഞു.... അതു കേട്ട് അമലും അവിടെ ഇരുന്നവരും ഒരുപോലെ ഞെട്ടി....
" മുതലാളി ഇത് എന്താ പറയുന്നേ???.. "
വേറെ ഒരുത്തൻ ചോദിച്ചു....
"'സത്യമാഡാ.... അവളെ ഞാൻ ഒന്ന് തൊട്ടിട്ടു കൂടിയില്ല.... അവളുടെ കൊച്ചിന്റെ തന്ത വേറെ ആരോ ആണ്... എനിക്കതിൽ യാതൊരു പങ്കുമില്ല.... "
അപ്പോളും അയാളുടെ ക്രൂരമായ ചിരി മാഞ്ഞിട്ടുണ്ടായിരുന്നില്ല.....
" അവിടെ പുറം പണിക്ക് പോയ ഒരുത്തനാണ് അവൾ ഗർഭിണി ആണെന്നും ആരൊക്കെ എത്രയൊക്കെ പലതരത്തിൽ ചോദിച്ചിട്ടും അവൾ കൊച്ചിന്റെ തന്ത ആരാണെന്ന് പറഞ്ഞില്ലെന്നും അറിയുന്നേ.... പിന്നെ എല്ലാം ഒരു ഞാണിൻ മേൽ കളിയായിരുന്നു മോനെ.... ആ കുഞ്ഞ് എന്റേതാണെന്ന് ഞാൻ തന്നെ നാട്ടിൽ അങ്ങ് പറഞ്ഞു പരത്തി.... അവളുടെ വീട്ടിൽ പോയി പ്രശ്നം ഉണ്ടാക്കി.... അവളുടെ ഭാഗം കേൾക്കാൻ പോലും ആരും സമ്മതിച്ചിട്ടുണ്ടാകില്ല.....
അവസാനം അവളുടെ ഒരു ബന്ധുവിനെ ചാക്കിലാക്കി
💬 Comments
View all comments