0%

Chapter Title : അനുരാഗപുഷ്പങ്ങൾ 2 [രുദ്ര] [Climax]

Author : Kambikathakal Read All Parts 541
ഇതെല്ലാം അവളോടുള്ള ഇഷ്ടം കൊണ്ടാ ഞാൻ ഇതൊക്കെ ചെയ്തതെന്ന് വിശ്വസിപ്പിച്ചു ... അങ്ങനെ ആ കല്യാണം അങ്ങ് ഉറച്ചു..... മോഹിച്ചതൊക്കെ സ്വന്തമക്കിട്ടേയുള്ളൂ.... എന്റെ ഒരുപാട് ഉറക്കം കെടുത്തിയ അവൾ അവസാനം എന്റെ കിടപ്പറയിൽ എന്നോടൊപ്പം ഉറങ്ങും.... " ഒരു വികട ചിരിയോടെ മുന്പിലിരുന്ന് ഗ്ലാസ്‌ അയാൾ കാലിയാക്കി.... ചുറ്റും ഉള്ളവരുടെ മുഖത്താകെ അമ്പരപ്പായിരുന്നു...." എന്നാലും അവൾ കൊള്ളാല്ലോ.... മുതലാളിക്ക് നല്ല മണി മണി പോലത്തെ എത്ര പെണ്ണുങ്ങളെ കിട്ടിയേനെ.... എന്തിനാ ആ വിഴുപ്പിനെ.... " പലരും പല കമന്റുകളും പറഞ്ഞു... " നിർത്തിനെഡാ.... നിങ്ങൾ എന്താ വിചാരിച്ചേ.... അവളെ കെട്ടിലമ്മയായിട്ടു വഴിക്കാനാണ് ഞാൻ അവളെ കെട്ടാൻ പോകുന്നതെന്നോ....തുഫൂ... " അയാൾ നിലത്തേക്ക് ആഞ്ഞു തുപ്പി " അവൾ അനുഭവിക്കാൻ പോകുന്നതേയുള്ളു.... പലയിടങ്ങളിൽ നാട്ടുകാരുടെ മുന്പിലിട്ട് അവൾ എന്നെ അപമാനിച്ചു... മുഖത്തു കാർക്കിച്ചു തുപ്പി... അവസാനം അവളുടെ പേര് പറഞ്ഞ് ഏതോ ഒരു വരുത്തൻ എന്റെ ദേഹത്ത് കൈ വച്ചു... നരകിപ്പിക്കും അവളെ ഞാൻ... കാൽക്കീഴിലിട്ട് ചവിട്ടിയരയ്ക്കും.... " വീറോടെ ഒരു ഗ്ലാസ് കൂടി വായിലേക്ക് കമത്തിക്കൊണ്ട് അയാൾ പറഞ്ഞു.... " എന്നാലും ആരായിരിക്കും ആ കൊച്ചിന്റെ തന്ത..??.. " ഏതോ ഒരുത്തൻ അതിനിടയ്ക്ക് ചോദിച്ചു... " ആ.... ഒരുത്തൻ നടക്കുന്നുണ്ടായിരുന്നല്ലോ അനിയത്തികുട്ടിയാ അനിയത്തികുട്ടിയാന്ന് പറഞ്ഞ്.... ചിലപ്പോൾ അവൻ തന്നാകും... ആ അരവിന്ദൻ... എന്തൊക്കെ പറഞ്ഞാലും സ്വന്തം ചോരയൊന്നും അല്ലല്ലോ.... അല്ലെങ്കിൽ പിന്നെ ആ പെണ്ണ് വാ തുറന്ന് പറയില്ലായിരുന്നോ.... " കൂടെയുള്ള ഒരുത്തൻ പറഞ്ഞു... അവരുടെ സംഭാഷണം എല്ലാം കേട്ട് തരിച്ചു നിൽക്കുകയായിരുന്നു അമൽ.... ഇനിയും അവിടെ

💬 Comments

View all comments