Chapter Title : അനുരാഗപുഷ്പങ്ങൾ 2 [രുദ്ര] [Climax]
നിന്നാൽ അവരെ കൈ വച്ചു പോകും എന്ന് തോന്നിയപ്പോൾ അവൻ അവിടെ നിന്നും തിരികെ നടന്നു.... അവന്റെ മനസ്സ് നീറി പുകയുകയായിരുന്നു.... എന്താണ് ഇന്ദുവിന് പറ്റിയത്.... എന്തിനാണ് അവൾ ഇതൊക്കെ ചെയ്യുന്നത്.... ആരാണവളെ... അങ്ങനെ ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങളുമായി അവൻ വിറച്ച കാലടികളോടെ നടന്നു.....
തിരികെ വീട്ടിൽ എത്തിയപ്പോളേക്കും എല്ലാവരും ഭക്ഷണം ഒക്കെ കഴിച്ചിരുന്നു.... ആരതി അമലിനും അരവിന്ദിനും കൂടി ഭക്ഷണം വിളമ്പി.... ഇതിനിടെ പല തവണ ഇന്ദുവിനെ കാണാനും സംസാരിക്കാനും ശ്രമിച്ചെങ്കിലും അത് നടന്നില്ല.... എന്തായാലും ഈ കല്യാണം നടത്താൻ സമ്മതിക്കില്ല എന്നവൻ ഉറപ്പിച്ചിരുന്നു.... ഏത് വിധേനയും കല്യാണം മുടക്കാനുള്ള വഴി അവൻ ആലോചിച്ചു കൊണ്ടിരിന്നു.... മുൻപിൽ ആകെ ഒരു ദിവസം മാത്രമാണ് ഉള്ളതെന്ന ബോധം അവനെ കൂടുതൽ അങ്കലാപ്പിലാക്കി.... രാത്രി തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും അവന് ഉറക്കം കിട്ടുന്നുണ്ടായിരുന്നില്ല... സമയം പന്ത്രണ്ടു മണി കഴിഞ്ഞിരുന്നു....
സമയം എത്ര കഴിഞ്ഞിട്ടും അമലിന് ഉറക്കം വരുന്നുണ്ടായിരുന്നില്ല..... പ്രീയപ്പെട്ടത് ഒക്കെ കൈവിട്ടു പോകുന്ന എന്ന തോന്നൽ ഒരു പാമ്പിനെപ്പോലെ അവനെ ചുറ്റി വരിഞ്ഞിരുന്നു..... ഉത്തരമറിയാത്ത ഒരായിരം ചോദ്യങ്ങൾ അവന്റയുള്ളിൽ പ്രകമ്പനം കൊണ്ടു..... ഒട്ടും സഹിക്കാൻ കഴിയാതെ വന്നപ്പോൾ അവൻ ഫോൺ എടുത്ത് അമ്മയെ വിളിച്ചു..... എല്ലാ ആശ്രയങ്ങളും ഇല്ലാതാകുമ്പോൾ അവസാനം എത്തിച്ചേരുന്ന സ്ഥലം അമ്മയുടെ മടിത്തട്ടായിരുന്നു.... അസമയത്ത് മകന്റെ കാൾ കണ്ട് ആ അമ്മ ഭയപ്പെട്ടു.... ഫോൺ എടുത്തപാടെ ആദ്യം മുതലുള്ള എല്ലാ സംഭവങ്ങളും ഏറ്റു പറഞ്ഞ് അവൻ വാവിട്ടുകരഞ്ഞു.... എല്ലാം സമാധാനമായി കേട്ട ശേഷം അവർ സംസാരിച്ചു തുടങ്ങി....
" മോനെ.... നീ പറഞ്ഞതു വച്ച്
💬 Comments
View all comments