Chapter Title : അനുരാഗപുഷ്പങ്ങൾ 2 [രുദ്ര] [Climax]
പ്രണയിച്ചു.... ഓരോ പ്രാവശ്യം അരവിന്ദേട്ടൻ വരുമ്പോളും ഞാൻ കാതോർത്തിരുന്നത് അമലേട്ടന്റെ വിശേഷങ്ങൾ അറിയാനായിരുന്നു.... ആ മനസ്സിൽ വേറെ ഒരു പെണ്ണും കയറരുതേയെന്ന് എന്നും ഞാൻ പ്രാർത്ഥിച്ചു.... ഒന്ന് കാണാൻ വേണ്ടി കൊതിച്ചു....
അങ്ങനെ ആ ദിവസം വന്നെത്തി.... ചേച്ചിയുടെ കല്യാണത്തിന് അമലേട്ടൻ വരുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ മിട്ടായി കിട്ടിയ കുട്ടിയുടെ സന്തോഷമായിരുന്നു എനിക്ക്.... ആളെ വിളിക്കാൻ പോയ സമയത്താണ് കുളിച്ചൊരുങ്ങി നിൽക്കാൻ ഞാൻ കുളപ്പടവിലേക്ക് പോയത്.... പക്ഷെ കണ്ടതോ കുളത്തിൽ നിന്നും ഞാൻ പൊങ്ങി വന്നപ്പോൾ ഈറനോടെ..... നാണക്കേട് കൊണ്ട് ആളുടെ മുഖത്ത് നോക്കാനാവാതെ ഞാൻ മാറി നടന്നു... പക്ഷെ ആ കണ്ണുകളിലെ പ്രണയം എനിക്ക് എന്നും കാണാമായിരുന്നു.... എന്റെ മനസ്സ് നിറഞ്ഞത് അത് കണ്ടപ്പോളാണ്.... ഓരോ തവണ ഈ വീടിന്റെ പടിയിറങ്ങി പോകുമ്പോളും എന്റെ ഹൃദയം പറിച്ചു കൊണ്ട് പോകുന്നത് പോലെയായിരുന്നു എനിക്ക് തോന്നിയിരുന്നത്..... ഒന്ന് കാണാനുള്ള അടങ്ങാത്ത മോഹം കൊണ്ടാണ് അരവിന്ദേട്ടന്റെ കാലൊടിഞ്ഞ് കിടന്നപ്പോൾ ഞാൻ അമലേട്ടനെ ഫോണിൽ വിളിച്ചത്... പക്ഷെ ആ ശബ്ദം കേട്ട് കഴിഞ്ഞപ്പോൾ എനിക്ക് ഒന്നും പറയാൻ പോലും സാധിച്ചില്ല.... ഓരോ പ്രാവശ്യം പോകുമ്പോളും എനിക്ക് തരുന്ന മധുരമുള്ള ഓർമകളാണ് അടുത്ത വരവ് വരെ കാത്തിരിക്കാനുള്ള എന്റെ ഊർജം.... പക്ഷെ കഴിഞ്ഞ തവണ...... "
അറിയാതെ ഇന്ദുവിന്റെ വാക്കുകൾ മുറിഞ്ഞു പോയി.... എല്ലാം കേട്ട് ശില പോലെ നിൽക്കുകയായിരുന്നു ആരതി...." ഞാൻ ജീവിതത്തിൽ ഒരിക്കലും മറക്കാൻ ആഗ്രഹിക്കാത്ത സംഭവവും ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത സംഭവവും രണ്ടും നടക്കുന്നത് അമലേട്ടന്റെ കഴിഞ്ഞ വരവിലാണ്.... അതും ഒരേ ദിവസം.....
അന്ന് ഒരു ഉച്ച സമയത്ത് നടക്കാൻ ഇറങ്ങിയ അമലേട്ടനെ ഒരുപാട് നേരമായിട്ടും കാണാഞ്ഞിട്ട് ഞാൻ അന്വേഷിച്ചു ചെന്നപ്പോൾ വയലിലുള്ള ഓലപുരയിൽ ബോധമില്ലാതെ കിടക്കുന്നതാണ് കണ്ടത്.... ഭയന്ന് പോയ ഞാൻ ഓടി അടുത്ത് ചെന്നപ്പോളാണ് ആൾ ഒരു കുപ്പി ചാരായം ഒറ്റയ്ക്ക് കുടിച്ച് ബോധം പോയി കിടക്കുകയാണെന്ന് മനസ്സിലായത്.... ആദ്യം ദേഷ്യം തോന്നിയെങ്കിലും ആ ബോധമില്ലത്ത അവസ്ഥയിൽ പോലും ആ മനുഷ്യൻ എന്റെ പേര് വിളിക്കുന്നത് കേട്ടപ്പോൾ ശരിക്കും സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞു പോയി.... പിടിച്ച് എഴുന്നേൽപ്പിക്കാൻ
💬 Comments
View all comments