0%

Chapter Title : അനുരാഗപുഷ്പങ്ങൾ 2 [രുദ്ര] [Climax]

Author : Kambikathakal Read All Parts 544
ഞാൻ ശ്രദ്ധിക്കുന്നു... എന്നും നട്ടപാതിരായ്ക്ക് ഇവിടെ വന്നിരുന്ന് എന്തിനാ നീ കരയുന്നത്..??... നിനക്ക് ഇഷ്ടമല്ലാത്ത കല്യാണമാണെങ്കിൽ അത് അങ്ങ് തുറന്ന് പറഞ്ഞൂടെ...." ആരതിയുടെ ശബ്ദമായിരുന്നു അത്.... രാത്രിയിൽ ആരോടും പറയാതെ ഇന്ദു റൂമിൽ നിന്നും ഇറങ്ങിപ്പോയപ്പോൾ പിന്നാലെ വന്നതായിരുന്നു അവൾ.... " നീ എന്തിനാ ഇപ്പൊ ഇങ്ങോട്ട് വന്നത്.... എനിക്ക് കുറച്ചു സമയം ഒറ്റയ്ക്ക് ഇരിക്കണം...." ഇന്ദു ഉറച്ച ശബ്ദത്തിൽ പറഞ്ഞു.... " എന്താടി നിനക്ക് പട്ടിയെ.... ഇങ്ങനൊന്നുമല്ലായിരുന്നല്ലോ നീ.... ഒന്ന് ചിരിച്ചു കണ്ടിട്ട് എത്ര നാളായി.... എന്താ നിനക്ക് പറ്റിയെ???.. " ആരതി അപേക്ഷയുടെ സ്വരത്തിൽ ചോദിച്ചു.... " എങ്ങനെയാടി ഞാൻ ചിരിക്കൂന്നേ.... എന്തൊക്കെയാ എന്റെ ചുറ്റും നടക്കുന്നേ..... ആരെങ്കിലും എന്റെ ഭാഗം കേൾക്കാൻ സമ്മതിച്ചോ....എന്നെ ഓർത്തിട്ടല്ല.... എന്റെ വയറ്റിൽ വളരുന്ന കുഞ്ഞിനെ ഓർത്തിട്ടാണ് എന്റെ സങ്കടം...." കരഞ്ഞുകൊണ്ട് ഇന്ദു പറഞ്ഞു.... " ശെടാ.... ഇതാണിപ്പോ പ്രശ്നമായേ.... ഡി നിന്റെ കുഞ്ഞിന്റെ അച്ഛൻ തന്നല്ലേ നിന്റെ കഴുത്തിൽ താലി കെട്ടാൻ പോകുന്നെ.... സ്വന്തം കുഞ്ഞിന്റെ ഭാവി ഒരു അച്ഛന്റെ കൈയിൽ സുരക്ഷിതമല്ലേ.... സത്യം പറ... വേറെ ആരെയൊക്കെ പ്രേമിച്ചാലും നീ ആ രാജുവിനെ പോലെ ഒരു ആഭാസനെ ഇഷ്ടപെടില്ലന്ന് എനിക്ക് നല്ലപോലെ അറിയാം.... പിന്നെ എല്ലാവരും ഇത്രയും ഉറപ്പിച്ചു പറഞ്ഞപ്പോൾ വിശ്വസിക്കേണ്ടി വന്നു.... ഇതോടെ ആ തെറ്റിദ്ധാരണ മാറി.... ഡി.... അയാൾ നിന്നെ ബലമായിട്ട്..... "
ആരതി മുഴുവനാക്കാതെ നിർത്തി.... അതിന് മറുപടിയായിട്ട് ഒരു പുച്ഛചിരി ഇന്ദുവിന്റെ ചുണ്ടിൽ വിരിഞ്ഞു....." അങ്ങനെ എന്തെങ്കിലും അയാൾ ചെയ്തിരുന്നുവെങ്കിൽ ഇന്ന് ഞാൻ ജീവനോടെ ഉണ്ടാകുമെന്ന് നിനക്ക് തോന്നുന്നുണ്ടോ???.... "

💬 Comments

View all comments