Chapter Title : അനുരാഗപുഷ്പങ്ങൾ 2 [രുദ്ര] [Climax]
ഇന്ദു കൂട്ടിചേർത്തു....
" പിന്നെ ഇത് എന്താടി ദിവ്യ ഗർഭമോ.... നിനക്ക് വല്ല ഗന്ധർവൻമാരുമായി ബന്ധം ഉണ്ടായിരുന്നോ...??.. "
ആരതി ദേഷ്യത്തോടെ ചോദിച്ചു.... അതിന് മറുപടിയൊന്നും പറയാതെ ഇന്ദു അതേപടി കുറേ നേരം ഇരുന്നു..... കണ്ണീരിനിടയിലും എന്തോ ഓർത്തപോലെ അവൾ പുഞ്ചിരിച്ചു....
" നീ ഞാൻ പറഞ്ഞത് കേട്ടില്ലെന്ന് ഉണ്ടോ..?? നിനക്ക് എന്താ ഭ്രാന്താണോ ഇങ്ങനെ ചിരിക്കാൻ ??... "
ആരതി ദേഷ്യത്തോടെ ചോദിച്ചു.... കുറച്ചു നേരം അവിടെ നിശബ്ദത കളിയാടി.... എന്തോ ഓർത്ത് ഇന്ദുവിന്റെ മുഖത്തെ പുഞ്ചിരി കൂടി....
" നീ പറഞ്ഞത് സത്യമാണ്.... എനിക്ക് ഒരു ഗന്ധർവനുമായി ബന്ധമുണ്ടായിരുന്നു.... "
ഇന്ദു പുഞ്ചിരിയോടെ പറഞ്ഞപ്പോൾ ആരതി അത്ഭുതത്തോടെ നിന്നു....
" ഇന്ദുവിന്റെ വയറ്റിൽ ഒരു കുഞ്ഞു വളരുന്നുണ്ടെങ്കിൽ അതിന് ഒരേ ഒരാവകാശിയെ ഉണ്ടാകു.... എന്റെ സ്വന്തം ഗന്ധർവ്വൻ.... എന്റെ അമലേട്ടൻ....."
മുഖത്തെ പുഞ്ചിരിമായാതെ നെഞ്ചിൽ കൈ വച്ച് അവൾ അത് പറഞ്ഞപ്പോൾ അകമ്പടിയായി രണ്ടു തുള്ളി കണ്ണീർ നിലത്തേക്ക് ഇറ്റു വീണു..... ആരതി ഞെട്ടിത്തരിച്ചു നിന്നു....
" നീ എന്താണ് ഈ പറയുന്നത്.... അമലേട്ടനോ.... നിനക്ക് ഇഷ്ടമായിരുന്നോ അമലേട്ടനെ.... നിങ്ങൾ തമ്മിൽ അങ്ങനെയുള്ള ബന്ധം ഉണ്ടായിട്ടുണ്ടോ..... പിന്നെ... പിന്നെ എന്തിനാണ് നീ അന്ന് അയാളെ ഈ വീട്ടിൽ നിന്നും ആട്ടി ഇറക്കിയത്..... നിനക്ക് ഒരു കുഞ്ഞിനെ സമ്മാനിച്ചിട്ട് എന്ത് ധൈര്യത്തിലാണ് ആ പിതൃത്വം വേറെ ഒരാളിൽ കെട്ടി വയ്ക്കാൻ അയാൾ ഈ വീട്ടിലേക്ക് തിരിച്ചു വന്നത്...??.. "
ചോദ്യങ്ങൾ ഏറെയായിരുന്നു ആരതിയുടെയുള്ളിൽ....
" ഏട്ടനെ ഒന്നും പറയണ്ടാ.... ഓർമ പോലും കാണില്ല അങ്ങനെ ഒരു
💬 Comments
View all comments