0%

Chapter Title : അനുരാഗപുഷ്പങ്ങൾ 2 [രുദ്ര] [Climax]

Author : Kambikathakal Read All Parts 546
സംഭവത്തെപ്പറ്റി.... ഓർമയുണ്ടായിരുന്നെങ്കിൽ മറ്റൊരാളുടെ താലി ഏറ്റുവാങ്ങാൻ എന്നെ അനുവദിക്കു മായിരുന്നില്ല.... തെറ്റ് എല്ലാം എന്റെ ഭാഗത്താണ്.... " ഇന്ദു കരഞ്ഞുകൊണ്ട് പറഞ്ഞപ്പോൾ ആരതി ഒന്നും മനസ്സിലാകാതെ... " അമലേട്ടനെ ഞാൻ മനസ്സിൽ കൊണ്ട് നടക്കാൻ തുടങ്ങിയത് ഇന്നും ഇന്നലെയുമൊന്നും അല്ല... അതിന് വർഷങ്ങളുടെ പഴക്കമുണ്ട്.... നേരിട്ട് കാണുന്നതിനും ഒരുപാട് വർഷങ്ങൾക്ക് മുൻപ് അരവിന്ദേട്ടന്റെ വാക്കുകളിലൂടെ അറിഞ്ഞു തുടങ്ങിയതാണ് എന്തിനും കൂടെ നിൽക്കുന്ന ആ കൂട്ടുകാരനെപ്പറ്റി.... ആദ്യം തോന്നിയ മതിപ്പ് പതിയെ ആരാധനയായി മാറി.... ആരാധന പ്രണയമായി മാറാൻ അധികം കാലം വേണ്ടി വന്നില്ല.... നേരിട്ട് ഒന്ന് കാണുക പോലും ചെയ്യാതെ വർഷങ്ങളോളം അരവിന്ദേട്ടന്റെ വാക്കുകളിലൂടെ ഞാൻ ആ മനുഷ്യനെ പ്രണയിച്ചു.... ഓരോ പ്രാവശ്യം അരവിന്ദേട്ടൻ വരുമ്പോളും ഞാൻ കാതോർത്തിരുന്നത് അമലേട്ടന്റെ വിശേഷങ്ങൾ അറിയാനായിരുന്നു.... ആ മനസ്സിൽ വേറെ ഒരു പെണ്ണും കയറരുതേയെന്ന് എന്നും ഞാൻ പ്രാർത്ഥിച്ചു.... ഒന്ന് കാണാൻ വേണ്ടി കൊതിച്ചു....
അങ്ങനെ ആ ദിവസം വന്നെത്തി.... ചേച്ചിയുടെ കല്യാണത്തിന് അമലേട്ടൻ വരുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ മിട്ടായി കിട്ടിയ കുട്ടിയുടെ സന്തോഷമായിരുന്നു എനിക്ക്.... ആളെ വിളിക്കാൻ പോയ സമയത്താണ് കുളിച്ചൊരുങ്ങി നിൽക്കാൻ ഞാൻ കുളപ്പടവിലേക്ക് പോയത്.... പക്ഷെ കണ്ടതോ കുളത്തിൽ നിന്നും ഞാൻ പൊങ്ങി വന്നപ്പോൾ ഈറനോടെ..... നാണക്കേട് കൊണ്ട് ആളുടെ മുഖത്ത് നോക്കാനാവാതെ ഞാൻ മാറി നടന്നു... പക്ഷെ ആ കണ്ണുകളിലെ പ്രണയം എനിക്ക് എന്നും കാണാമായിരുന്നു.... എന്റെ മനസ്സ് നിറഞ്ഞത് അത് കണ്ടപ്പോളാണ്.... ഓരോ തവണ ഈ വീടിന്റെ പടിയിറങ്ങി പോകുമ്പോളും എന്റെ ഹൃദയം പറിച്ചു കൊണ്ട് പോകുന്നത് പോലെയായിരുന്നു എനിക്ക് തോന്നിയിരുന്നത്..... ഒന്ന് കാണാനുള്ള

💬 Comments

View all comments