Chapter Title : അനുരാഗപുഷ്പങ്ങൾ 2 [രുദ്ര] [Climax]
അടങ്ങാത്ത മോഹം കൊണ്ടാണ് അരവിന്ദേട്ടന്റെ കാലൊടിഞ്ഞ് കിടന്നപ്പോൾ ഞാൻ അമലേട്ടനെ ഫോണിൽ വിളിച്ചത്... പക്ഷെ ആ ശബ്ദം കേട്ട് കഴിഞ്ഞപ്പോൾ എനിക്ക് ഒന്നും പറയാൻ പോലും സാധിച്ചില്ല.... ഓരോ പ്രാവശ്യം പോകുമ്പോളും എനിക്ക് തരുന്ന മധുരമുള്ള ഓർമകളാണ് അടുത്ത വരവ് വരെ കാത്തിരിക്കാനുള്ള എന്റെ ഊർജം.... പക്ഷെ കഴിഞ്ഞ തവണ...... "
അറിയാതെ ഇന്ദുവിന്റെ വാക്കുകൾ മുറിഞ്ഞു പോയി.... എല്ലാം കേട്ട് ശില പോലെ നിൽക്കുകയായിരുന്നു ആരതി...." ഞാൻ ജീവിതത്തിൽ ഒരിക്കലും മറക്കാൻ ആഗ്രഹിക്കാത്ത സംഭവവും ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത സംഭവവും രണ്ടും നടക്കുന്നത് അമലേട്ടന്റെ കഴിഞ്ഞ വരവിലാണ്.... അതും ഒരേ ദിവസം.....
അന്ന് ഒരു ഉച്ച സമയത്ത് നടക്കാൻ ഇറങ്ങിയ അമലേട്ടനെ ഒരുപാട് നേരമായിട്ടും കാണാഞ്ഞിട്ട് ഞാൻ അന്വേഷിച്ചു ചെന്നപ്പോൾ വയലിലുള്ള ഓലപുരയിൽ ബോധമില്ലാതെ കിടക്കുന്നതാണ് കണ്ടത്.... ഭയന്ന് പോയ ഞാൻ ഓടി അടുത്ത് ചെന്നപ്പോളാണ് ആൾ ഒരു കുപ്പി ചാരായം ഒറ്റയ്ക്ക് കുടിച്ച് ബോധം പോയി കിടക്കുകയാണെന്ന് മനസ്സിലായത്.... ആദ്യം ദേഷ്യം തോന്നിയെങ്കിലും ആ ബോധമില്ലത്ത അവസ്ഥയിൽ പോലും ആ മനുഷ്യൻ എന്റെ പേര് വിളിക്കുന്നത് കേട്ടപ്പോൾ ശരിക്കും സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞു പോയി.... പിടിച്ച് എഴുന്നേൽപ്പിക്കാൻ നോക്കിയ എന്നെ അമലേട്ടൻ വലിച്ചടിപ്പിച്ചു.... ആദ്യം കുതറി മാറാൻ ശ്രമിച്ചെങ്കിലും വർഷങ്ങളായി ഞാൻ മനസ്സിൽ കൊണ്ട് നടക്കുന്ന പുരുഷന്റെ കരവലയത്തിൽ..... ഞാൻ ഏറ്റവും സുരക്ഷിതയാകും എന്ന് ഉറപ്പുള്ള ആ ഇടനെഞ്ചിന്റെ ചൂട് പറ്റിയപ്പോൾ ഞാൻ അറിയാതെ എന്നെ തന്നെ മറന്നു പോയി....എന്നിലെ സ്ത്രീ പൂർണയാകുമ്പോൾ ഞാൻ തികച്ചും സന്തോഷവതിയായിരുന്നു... ഇന്ന് വരെ അതോർത്ത് എനിക്ക് വിഷമം
💬 Comments
View all comments