0%

Chapter Title : അനുരാഗപുഷ്പങ്ങൾ 2 [രുദ്ര] [Climax]

Author : Kambikathakal Read All Parts 549
അവളുടെ ഭർത്താവിനെയും വരെ ഓരോന്നായി ഞാൻ കൊല്ലും..... എല്ലാം കണ്ട് അനുഭവിക്കാനായി നിന്നെ മാത്രം ബാക്കി വയ്ക്കും.... " അയാളുടെ മുഖത്തെ ക്രൂരത കൂടി കൂടി വന്നു.... ഇന്ദു സംസാരിക്കാൻ പോലുമാകാതെ പേടിച്ചു നിൽക്കുകയായിരുന്നു.... " ഇത് ഒന്ന് പേടിപ്പിക്കാൻ വേണ്ടി ഞാൻ വെറുതെ പറയുന്നതാണെന്ന് എന്തെങ്കിലും വിചാരം മോൾക്ക് ഉണ്ടെങ്കിൽ മഹാദേവൻ മുതലാളിയെപ്പറ്റി ചുമ്മ ഒന്ന് അന്വേഷിച്ചു നോക്കിയാൽ മതി.... എന്റെ തീരുമാനങ്ങൾക്കെതിരെ നിൽക്കുന്നത് എന്റെ തന്നെ ചോരയാണെങ്കിൽ പോലും അറത്തു മാറ്റിയിരിക്കും ഞാൻ...."
അയാൾ തിരികെ കാറിനടുത്തേക്ക് നടക്കാനൊരുങ്ങി...." പിന്നെ.... ഇതൊന്നും അവനറിയണ്ട.... അറിഞ്ഞാൽ നേരത്തെ പറഞ്ഞതൊക്കെ കുറച്ചു വേഗത്തിലാക്കേണ്ടി വരും..... ഞാൻ ഇപ്പോൾ കുറച്ചു ബിസിയാ.. നമ്മുടെ എസ്റ്റേറ്റിൽ ഒരു തൊഴിലാളി സമരം അതൊന്ന് സെറ്റിലാക്കണമെന്നേ... അതിനിടയ്ക്ക് ഇതിനും കൂടി ടൈം ഉണ്ടാകില്ല... അതാ....അല്ല.... എന്താ മോളുടെ കൈയില്.... ചന്ദനമോ... എന്നിട്ട് അങ്കിളിന് തരാഞ്ഞതെന്തെന്താ മോളെ.... " അയാൾ ഇലചീന്തിൽ നിന്നും അൽപ്പം ചന്ദനം എടുത്ത് നെറ്റിയിൽ തൊട്ടു.... " എന്നാൽ ഞാൻ അങ്ങോട്ട്‌ പോട്ടെ മോളെ.... ഇനി ഇങ്ങോട്ട് വരാൻ ഇടയുണ്ടാകല്ലെന്നാണ് എന്റെ പ്രാർത്ഥന.... ബാക്കി ഒക്കെ മോളുടെ ഇഷ്ടം... " അയാൾ ഒരു ചിരിയോടെ കാറിൽ കയറി വളരെ വേഗത്തിൽ ഓടിച്ചു പോയി.... അപ്പോളേക്കും മഴ ശക്തി പ്രാപിച്ചിരുന്നു... അവളുടെ കണ്ണുനീർ തുള്ളികൾ മഴയോടൊപ്പം അലിഞ്ഞു ചേർന്നു ... "എന്ത് ചെയ്യണമെന്നറിയാത്ത ഒരവസ്ഥയിലായിപ്പോയി ഞാൻ.... സത്യങ്ങൾ ഒക്കെ തുറന്നു പറഞ്ഞിരുന്നെങ്കിൽ ഒരിക്കലും അമലേട്ടൻ എന്നെ വിട്ടു പോകില്ലായിരുന്നു.... പക്ഷെ അയാൾ പറഞ്ഞത് പോലെ തന്നെ ചെയ്താൽ... എന്റെ അമലേട്ടനെ അയാൾ....

💬 Comments

View all comments