Chapter Title : അനുരാഗപുഷ്പങ്ങൾ 2 [രുദ്ര] [Climax]
ജനിപ്പിച്ചവനാണ് ഞാൻ..... അവന്റെ തന്ത.... "
അയാളുടെ മുഖത്ത് ആ നിമിഷം ക്രൂരത മാത്രമാണ് ഉണ്ടായിരുന്നത്....
അത് കേട്ടപ്പോൾ ഇന്ദു ഒന്നുകൂടി ഞെട്ടി.... അമലിന്റെ അച്ഛനെ പറ്റി നല്ലതൊന്നും അമലോ അരവിന്ദോ പറഞ്ഞ് അവൾ കേട്ടിട്ടില്ല....
" അവന്റെ ഇങ്ങോട്ടുള്ള വരവും പോക്കും ഞാൻ ശ്രദ്ധിക്കാൻ തുടങ്ങിയിട്ട് കുറച്ചു നളായന്നെ.... അവന്റെ മാറ്റങ്ങൾ ഒക്കെ മനസ്സിലാക്കാൻ എനിക്ക് ആരുടേയും സഹായം ഒന്നും വേണ്ടാ.... ഒന്നുമില്ലെങ്കിലും ഞാൻ അവന്റെ തന്തയല്ലേ.... അങ്ങനെ അന്വേഷിച്ച് അന്വേഷിച്ച് ദേ ഈ ആലിന്റെ ചുവട്ടിൽ നിന്റെ മുൻപിൽ വന്ന് നിൽക്കുന്നു.... "
അയാൾ സിഗെരെറ്റ് നിലത്തേക്ക് എറിഞ്ഞ് കാൽ വച്ചു ഞെരിച്ചു....
" എനിക്ക് പോണം... "
ഇന്ദു തിരിച്ചു നടക്കാൻ തുടങ്ങി....
" അങ്ങനെയങ്ങ് പോയാലോ മോളെ... അങ്കിളിന് പറയാനുള്ളത് മുഴുവൻ കേട്ടിട്ട് പോകാന്നേ... "
അയാൾ ഇന്ദുവിനെ തടഞ്ഞു... അവൾ പേടിയോടെ അയാളെ നോക്കി.... പിന്നെ തല താഴ്ത്തി നിന്നു...
" ദേ മോളായിട്ട് ഒഴിഞ്ഞു പോയില്ലെങ്കിൽ മോളെ കൊന്ന് കുഴിച്ചു മൂടും എന്നൊക്കെ പറയുന്ന യൂഷ്വൽ വില്ലൻ ആണ് ഞാനെന്ന് മോൾ വിചാരിക്കരുത്.... ഞാൻ അങ്ങനൊന്നും ചെയ്യില്ല.... "
ഇന്ദു വീണ്ടും തലയുയർത്തി അയാളെ നോക്കി....
" അവനെ കെട്ടി കൂടെ പൊറുക്കാമെന്ന് എന്തെങ്കിലും ചിന്ത നിന്റെ മനസ്സിലുണ്ടെങ്കിൽ അത് ഇപ്പോളെ കളഞ്ഞേക്ക്.... അതല്ലെന്നാണെങ്കിൽ ആദ്യം ഞാൻ എന്റെ മോനെ അങ്ങ് കൊല്ലും.... "
ഇത്തവണ ഇന്ദു ശരിക്കും ഞെട്ടി വിറച്ചു....
" അതുകണ്ട് നീ വിറങ്ങലിച്ചു നിക്കുമ്പോൾ നിന്റെ വളർത്തഛനും അമ്മയും എന്തിനേറെ കെട്ടിച്ചയച്ച നിന്റെ ചേച്ചിയെയും
💬 Comments
View all comments