Chapter Title : അനുരാഗപുഷ്പങ്ങൾ 2 [രുദ്ര] [Climax]
പൊയ്ക്കോട്ടേ... അല്ലെങ്കിൽ അവർ കാണാതെ വിഷമിക്കും..."
അവൾ അയാളെ മറികടന്ന് മുന്നിലേക്ക് നടന്നു....
" ഈ അവർ എന്ന് പറയുമ്പോൾ അതിൽ അമലും പെടുമായിരിക്കും അല്ലെ ഇന്ദുമോളെ ... "
അയാൾ തിരിഞ്ഞു നോക്കാതെ പറഞ്ഞപ്പോൾ ഇന്ദു ഞെട്ടലോടെ നടത്തം അവസാനിപ്പിച്ചു.... ഒരു പാവ കണക്കെ അവൾ തിരിഞ്ഞു നോക്കി.... അയാൾ അപ്പോളും തിരിഞ്ഞു തന്നെ നിൽക്കുകയാണ്... മഴ അപ്പോളും ചെറുതായി ചാറുന്നുണ്ടായിരുന്നു....
" അവൻ കാണുമെന്നല്ല.... അവൻ ആയിരിക്കുമല്ലേ ഇപ്പോൾ നിന്റെ മനസ്സിൽ മുഴുവൻ ... "
ചുണ്ടിൽ എരിയുന്ന സിഗെരെറ്റും ക്രൂരമായ ഒരു പുഞ്ചിരിയോടും കൂടി അയാൾ ഇന്ദുവിന് അഭിമുഖമായി നിന്നു...
" ഈ കാർ നിന്റെ നെഞ്ചത്തോട്ട് അങ്ങ് കയറ്റമെന്നാ ആദ്യം വിചാരിച്ചെ.... പക്ഷെ അങ്ങനെ ചെയ്‌താൽ അവൻ നിന്നെയും ഓർത്ത് ജീവിതം നശിപ്പിക്കും....അത് പറ്റില്ല.... എനിക്ക് അവനെ കൊണ്ട് കുറച്ചു കാര്യങ്ങൾ സാധിക്കാനുണ്ടെ.... അതാണ് അവസാനം ആ തീരുമാനം അങ്ങ് മാറ്റിയത്... അവൻ അങ്ങനെ ഒരു ഇമോഷണൽ ഫൂൾ.... "
ഒരു പുകച്ചുരുൾ വായുവിലേക്ക് ഊതി വിട്ടുകൊണ്ട് അയാൾ പറഞ്ഞു...." നിങ്ങൾ..... നിങ്ങൾ ആരാണ്???.. "
പേടിയോടെ ഇന്ദു ചോദിച്ചു....
" ശോ... അത് ഞാൻ മറന്നു.... നമ്മൾ പരിചയപ്പെട്ടില്ലല്ലേ.... എന്നെ ഇന്ദുമോൾക്കറിയില്ല.... പക്ഷെ ഇന്ദുവിനെ പറ്റി എല്ലാം എനിക്കറിയാം... എല്ലാം... "
വീണ്ടും ഒരു പുകച്ചുരുൾ കൂടി ഊതിവിട്ടിട്ട് അയാൾ തുടർന്നു....
" എന്റെ പേര് മഹാദേവൻ.... ചിലർ മഹാദേവൻ മുതലാളിന്ന് വിളിക്കും.... ഞാനും നീ ഇപ്പൊ കൊണ്ടു നടക്കുന്നവനുണ്ടല്ലോ അമൽ.... ഞങ്ങൾ തമ്മിൽ ചെറിയ ഒരു ബന്ധമുണ്ട്.... അവനെ
💬 Comments
View all comments