Chapter Title : അനുരാഗപുഷ്പങ്ങൾ 2 [രുദ്ര] [Climax]
നടക്കുകയായിരുന്നു അവളുടെ മനസ്സ്.... വർഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമം ആകുന്നതിന്റെ എല്ലാ സന്തോഷവും അവൾക്ക് ഉണ്ടായിരുന്നു.... നന്ദി പറഞ്ഞ് ക്ഷേത്രത്തിൽ നിന്നും തൊഴുത് ഇറങ്ങുമ്പോൾ മഴ ചെറുതായി ചാറി തുടങ്ങിയിരുന്നു.... ധാവണിയുടെ അറ്റം തലയിലൂടെ ഇട്ട് അവൾ നടന്നു തുടങ്ങി.... എത്രയും പെട്ടന്ന് വീട്ടിൽ എത്താനുള്ള തിടുക്കമായിരുന്നു..... കാരണം അവളുടെ ജീവൻ അവിടെയാണ് ഉണ്ടായിരുന്നത്....
പക്ഷെ ആലിന്റെ ചുവട്ടിൽ എത്തിയപ്പോളേക്കും ഒരു വൈറ്റ് കളർ ബെൻസ് കാർ അവളുടെ മുൻപിലായി വഴിമുടക്കി സഡൻ ബ്രേക്ക് ഇട്ട് നിന്നു.... അതിന്റെ വരവ് കണ്ട് പേടിച്ച ഇന്ദു പിന്നിലേക്ക് ചാടി.... ബാലൻസ് കിട്ടാതെ അവൾ പിന്നിലേക്ക് മറിഞ്ഞു വീണു.... നെറ്റി തറയിലിടിച്ചു ചെറുതായി മുറിഞ്ഞു... കൈകൾ ഉരഞ്ഞു.... കൈയിൽ കരുതിയിരുന്ന പ്രസാദം ചെളിയിലേക്ക് വീണു.... ഒരു ഇലച്ചീന്തിൽ ചന്ദനം മാത്രം അവൾ മുറുകെ പിടിച്ചിരുന്നു... അവളുടെ ദേഹത്തും ഡ്രസ്സിലും എല്ലാം ചെളി പുരണ്ടു.... അവൾ എഴുന്നേൽക്കാൻ ശ്രമിക്കുന്ന സമയത്ത് വെളുത്ത മുണ്ടും അതേ കളർ ഷർട്ടും അണിഞ്ഞു മാന്യൻ എന്ന് തോന്നുന്ന മധ്യവയസ്കനായ ഒരാൾ കാറിൽ നിന്നും പുറത്തേക്ക് ഇറങ്ങി...
" അയ്യോ... സോറി മോളെ... വല്ലതും പറ്റിയോ??... "
അയാൾ പെട്ടന്ന് ഇന്ദുവിന്റെ അടുത്തേക്ക് വന്ന് അവളെ പിടിച്ചെഴുന്നേൽപ്പിച്ചു.... അവൾക്ക് ആദ്യം തോന്നിയ ഈർഷ്യ അയാളുടെ ആ പെരുമാറ്റം കണ്ട് അത് ഇല്ലാതായി....
" സാരമില്ല അങ്കിൾ.... "
നെറ്റിയിൽ കൈ വച്ചുകൊണ്ട് അവൾ പറഞ്ഞു....
" അയ്യോ ചോര വരുന്നുണ്ടല്ലോ.... ആശുപത്രിയിൽ പോണോ??... "
അയാൾ അങ്കലാപ്പോടെ ചോദിച്ചു...
" വേണ്ട അങ്കിൾ... കുഴപ്പം ഒന്നുമില്ല.... ഞാൻ വീട്ടിലേക്ക്
💬 Comments
View all comments